Thursday, July 29, 2021

വിവാഹ ശേഷം ഭാര്യയെ വേശ്യാവത്തിയ്ക്ക് നിർബന്ധിച്ചു; വിസമ്മതിച്ച യുവതിയെ മദ്യപിച്ചെത്തിയ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തി; പാക്കിസ്ഥാനിലാണ് സംഭവം

Must Read

ഇസ്ലാമാബാദ് : പാകിസ്താനിൽ യുവതിയെ മദ്യപിച്ചെത്തിയ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തി. കറാച്ചിയിലെ ഷെർപാവോയിലാണ് സംഭവം. കൊല്ലപ്പെട്ട 25കാരിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയതോടെയാണ് ക്രൂരകൃത്യത്തെക്കുറിച്ച് പുറം ലോകം അറിഞ്ഞത്.

ഭർത്താവും സുഹൃത്തുക്കളായ രണ്ട് പേരും ചേർന്നാണ് യുവതിയെ കൊലപ്പെടുത്തിയത്. ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം മൂന്ന് പേരും ചേർന്ന് മാലിന്യക്കൂമ്പാരത്തിൽ നിക്ഷേപിക്കുകയായിരുന്നു. ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികൾ അധികൃതരെ വിവരം അറിയിച്ചു. ഇതേ തുടർന്ന് അധികൃതരെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവിനെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.

ടാക്‌സി ഡ്രൈവറാണ് യുവതിയുടെ ഭർത്താവ്. വിവാഹ ശേഷം ഇയാൾ യുവതിയെ വേശ്യാവത്തിയ്ക്ക് നിർബന്ധിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇതിന്റെ പേരിൽ ഭർത്താവ് യുവതിയെ ഉപദ്രവിക്കുക പതിവായിരുന്നു. ഇയാളുടെ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ട യുവതിയെന്നും പോലീസ് വ്യക്തമാക്കി.

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News