Sunday, November 28, 2021

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പാസഞ്ചർ ട്രെയിൻ അൽപസമയത്തിനകം വരും അതുവരെ പാമ്പ് കടിക്കാതെ സൂക്ഷിക്കുക

Must Read

അരൂർ:തീരദേശ റെയിൽപ്പാതയിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ എഴുപുന്ന സ്റ്റേഷനും പരിസരവും ആകെ കാടുമൂടി. പാസഞ്ചർ തീവണ്ടികൾ മാത്രം നിർത്തിയിരുന്ന റെയിൽവേ സ്റ്റഷനിൽ ഇപ്പോൾ എത്തിയാൽ സ്വീകരിക്കുക വിഷപ്പാമ്പുകളാണ്‌. കോവിഡിൽ അടച്ച സ്റ്റേഷനിലെ പ്ലാറ്റ്ഫോമിനോട് ചേർന്നും കാടുകൾ തിങ്ങി.

തീവണ്ടി കാത്തിരിക്കാൻ യാത്രക്കാർക്കായി നിർമിച്ച ഇരിപ്പിടങ്ങളൊക്കെ സാമൂഹികവിരുദ്ധരുടെ വിഹാരകേന്ദ്രമായെന്ന് പരിസരമാകെ സാക്ഷ്യപ്പെടുത്തുന്നു. ഒഴിഞ്ഞ മദ്യക്കുപ്പികളും ആഹാര സാധനങ്ങളുടെ അവശിഷ്ടങ്ങളുമൊക്കെ നിറഞ്ഞിരിക്കുകയാണിവിടം.

തീവണ്ടി സർവീസുകൾ സാധാരണ പോലെയാകുന്ന സാഹചര്യത്തിൽ സ്റ്റേഷിൽ വിപുലമായ ശുചീകരണം ആവശ്യമാണ്. അല്ലെങ്കിൽ, ഇതുവഴി എത്തുന്ന യാത്രക്കാർക്ക് വിഷപ്പാമ്പകളെ പേടിക്കേണ്ടിവരും. ഇവിടെ മുൻപ് പലസമയത്തായി രണ്ടുപേർ പാമ്പകടിയേറ്റ് മരിച്ചിട്ടുണ്ടെന്ന് പരിസരവാസികൾ സാക്ഷ്യപ്പെടുത്തുന്നു.

പ്ലാറ്റ്ഫോമും സ്റ്റേഷൻപരിസരങ്ങളും ശുചീകരിക്കുന്നതിനൊപ്പം ഭിന്നശേഷിക്കാർക്കായി നിർമിച്ച പ്രാഥമികകൃത്യ നിർവഹണകേന്ദ്രം കൂടി ശുചിയാക്കി തുറക്കണമെന്നതാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്‌.

പാസഞ്ചർ തീവണ്ടികൾക്ക് മാത്രമേ സ്റ്റോപ്പുള്ളൂ എങ്കിലും ഇവിടെനിന്ന് നൂറുകണക്കിനുപേരാണ് എറണാകുളത്തേക്ക് ജോലിക്കായി പോകുന്നത്. ഇന്ധനവില വർധനയെ തുടർന്ന് മറ്റു യാത്രാമാർഗങ്ങളൊക്കെ സാധാരണക്കാർക്ക് താങ്ങാവുന്നതിനപ്പുറമാണ്.

ഈ സാഹചര്യത്തിൽ പാസഞ്ചർ തീവണ്ടികളുടെ യാത്ര ഉടനടി ആരംഭിക്കണമെന്നും അതിനു മുന്നോടിയായി എഴുപുന്ന റെയിൽവേസ്റ്റേഷൻ പരിസരമാകെ ശുചീകരിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News