Tuesday, November 30, 2021

നിയമന ഉത്തരവ് കിട്ടിയിട്ടും ഒരു വർഷം നഷ്ടപ്പെട്ട അധ്യാപകർക്ക്
സമാശ്വാസം നൽകണം : സർക്കാരിനെ ധരിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Must Read

കോഴിക്കോട് :- കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020 ജൂണിൽ ജോലിയിൽ പ്രവേശിക്കാൻ കഴിയാതിരുന്ന അധ്യാപകർക്ക് സർവീസ് നഷ്ടം സംഭവിച്ച കാലയളവിൽ അർഹമായ സമാശ്വാസം നൽകണമെന്ന ആവശ്യം പൊതുവിദ്യാഭ്യാസ ഡയറക്ടർ പരിശോധിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന്
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
അധ്യാപകരുടെ നിസഹായവസ്ഥയും പരാതിയിലെ നിയമവശവും സാങ്കേതിക വസ്തുതകളും കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്വീകരിച്ച നടപടികൾ രണ്ട് മാസത്തിനകം കമ്മീഷനെ അറിയിക്കണം.
പൊതു വിദ്യാഭ്യാസ ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. 2021 ജൂലൈ 15 മുതൽ അഡ്വൈസ് ലഭിച്ച അധ്യാപകരെ സർവീസിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. യഥാർത്ഥത്തിൽ ഇവർ സർവീസിൽ പ്രവേശിക്കേണ്ടിയിരുന്നത് 2020 ജൂൺ ഒന്നിനാണ്. എന്നാൽ വിദ്യാലയങ്ങൾ അടഞ്ഞുകിടന്നതിനാൽ കഴിഞ്ഞില്ല.
ഒരു വർഷം അധ്യാപക തസ്തികയിലുള്ള സീനിയോറിറ്റിയും ശമ്പളവും മറ്റാനുകൂല്യങ്ങളും നിഷേധിച്ചത് അംഗീകരിക്കാനാവില്ലെന്ന് പരാതിക്കാരനായ പൊതു പ്രവർത്തകൻ ഫ്രാൻസിസ് കമ്മീഷനെ അറിയിച്ചു. സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഇത്തരത്തിൽ പ്രവർത്തിച്ചതെന്ന് പരാതിക്കാരൻ ആരോപിച്ചു. വേണമെങ്കിൽ ഓൺലൈൻ ക്ലാസ്സുകളിൽ അധ്യാപകരെ പങ്കെടുപ്പിക്കാമായിരുന്നു.
2020 മുതൽ ജോലിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിൽ ലഭിക്കുമായിരുന്ന സർവീസ് ആനുകൂല്യങ്ങൾ നഷ്ടമായതിന് ന്യായമായ നഷ്ടപരിഹാരം അധ്യാപകർക്ക് നൽകണമെന്ന് പരാതിക്കാരൻ വാദിച്ചു. പ്രസ്തുത കാലയളവിലെ വേതനം പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിച്ചും രണ്ടാം വർഷം ഒരു ഇൻക്രിമെന്റും നൽകിയും സീനിയോറിറ്റിയിൽ നിയമന ശുപാർശ തീയതി പരിഗണിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News