ലക്നോ: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി ഇനി വെള്ളിക്കട്ടകൾ സംഭാവനയായി നൽകേണ്ടെന്ന് രാമക്ഷേത്ര നിർമാണ ട്രസ്റ്റ്. വെള്ളിക്കട്ടകൾ സൂക്ഷിക്കാനുള്ള ബാങ്ക് ലോക്കറുകൾ നിറഞ്ഞു. രാമക്ഷേത്ര നിർമാണത്തിനായി കൂടുതൽ വെള്ളി ആവശ്യമായി വരികയാണെങ്കിൽ അപ്പോൾ അറിയിക്കാമെന്നും ട്രസ്റ്റ് അംഗമായ ഡോ. അനിൽ മിശ്ര പറഞ്ഞു.
രാമക്ഷേത്ര നിർമാണത്തിന് വെള്ളിക്കട്ടകൾ സംഭാവന ചെയ്യാൻ നേരത്തെ ആഹ്വാനമുണ്ടായിരുന്നു. ഇതുവരെ 400 കിലോയിലേറെ വെള്ളിക്കട്ടയാണ് സംഭാവനയായി ലഭിച്ചത്. വെള്ളിക്കട്ടകൾ സൂക്ഷിക്കാനുള്ള ബാങ്ക് ലോക്കറുകൾ നിറഞ്ഞതിനെ തുടർന്നാണ് ഇനി വെള്ളിക്കട്ട അയക്കരുതെന്ന അഭ്യർഥനയുമായി ട്രസ്റ്റ് രംഗത്തെത്തിയത്.
39 മാസങ്ങൾക്കുളളിൽ ക്ഷേത്ര നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യമിടുന്നത്. 600 കോടിയോളം രൂപയാണ് പണമായി ക്ഷേത്ര നിർമാണത്തിന് സംഭാവന ലഭിച്ചത്.
English summary
For construction of Ram temple in Ayodhya. Ram Temple Construction Trust says no more donations of silver.