Thursday, July 29, 2021

കോമൺ സർവീസ് സെൻററുകൾക്ക്
അടിയന്തിര ഘട്ടങ്ങളിലും
പ്രവർത്തനാനുമതി നൽകുന്നത്
പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Must Read

കോഴിക്കോട്: പൊതുജനങ്ങൾക്ക് അത്യാവശ്യ ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന കേന്ദ്ര സർക്കാർ സംരംഭമായ കോമൺ സർവീസ് സെൻററുകൾക്ക് (സി എസ് സി- ഡിജിറ്റൽ സേവ) ലോക്ക് ഡൗൺ പോലുള്ള എല്ലാ അടിയന്തിര സാഹചര്യങ്ങളിലും പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന ആവശ്യത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചീഫ് സെക്രട്ടറിയിൽ നിന്നും വിശദീകരണം തേടി.

കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥാണ് ഉത്തരവ് പാസാക്കിയത്. ഏത് അടിയന്തിര സാഹചര്യത്തിലും സി.എസ് സി കളെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2020 ഏപ്രിൽ 15 ന് ഉത്തരവിറക്കിയിട്ടുണ്ടെന്ന് പരാതിക്കാർ അറിയിച്ചു. ഉത്തരവുണ്ടായിട്ടും കോഴിക്കോട് ജില്ലയിൽ ലോക്ക് ഡൗൺ കാലത്ത് പ്രവർത്തനാനുമതി നിഷേധിച്ചു. ഇത് സംബന്ധിച്ച് കോഴിക്കോട് ജില്ലാ കളക്ടർ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

കേരള സർക്കാരിൻറെ ഇ-ജില്ല സേവനങ്ങളുടെ ഭാഗമായി എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്ന സി. എസ്. സികൾക്ക് ഔദ്യോഗിക തിരിച്ചറിയൽ രേഖ അനുവദിക്കണമെന്ന ആവശ്യത്തിലും സർക്കാർ റിപ്പോർട്ട് സമർപ്പിക്കണം. സംരംഭങ്ങൾ തുടങ്ങാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നൽകുന്ന ഡി ആൻറ് ഒ ലൈസൻസുകൾക്കായി സി എസ് സി ക്ക് അനുവാദം നൽകണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു.

പരാതി പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് പരിഗണിക്കും. ടി. നിധീഷ്, സുബീന മുഹമ്മദ് എന്നിവരാണ് പരാതിക്കാർ.

പി.എം. ബിനു കുമാർ
പി.ആർ ഒ
9447694053

Leave a Reply

Latest News

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ. കോടതിയിൽ വ്യാജമായി പ്രാക്ടീസ് നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ ഹൈക്കോടതിയിൽ...

More News