ഫുട്‌ബോള്‍ ഇതിഹാസം പെലെയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0

സംപൗളോ: ഫുട്‌ബോള്‍ ഇതിഹാസം പെലെയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൻകുടലിൽ കണ്ടെത്തിയ ട്യൂമറുമായി ബന്ധപ്പെട്ട ചികിത്സയ്ക്കാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

സ്പെ​റ്റം​ബ​റി​ൽ ട്യൂ​മ​ർ നീ​ക്കം ചെ​യ്യാ​നു​ള്ള ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ വീ​ണ്ടും കീ​മോ​തെ​റാ​പ്പി ആ​വ​ശ്യ​മാ​യി​വ​രു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ആ​ശു​പ​ത്രി വി​ടാ​നാ​കു​മെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. സം​പൗ​ളോ​യി​ലെ ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റീ​ൻ ആ​ശു​പ​ത്രി​യി​ലാ​ണ് പെ​ലെ​യെ പ്ര​വേ​ശി​പ്പി​ച്ചി​രി​പ്പി​ക്കു​ന്ന​ത്.

Leave a Reply