Sunday, December 5, 2021

മിൽമ പാലിൽ രാസവസ്തുക്കളില്ലെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ
മനുഷ്യാവകാശ കമ്മീഷനോട്

Must Read

കാസർഗോഡ് :- മിൽമ പാൽ കേടാകാതിരിക്കാൻ രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന ആക്ഷേപം വാസ്തവ വിരുദ്ധമാമെന്ന് ഭക്ഷ്യസുരക്ഷ കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസ് തീർപ്പാക്കി.
മിൽമ പാലിൽ ഹൈഡ്രജൻ പെറോക്സൈഡും കാസ്റ്റിക് സോഡായും ചേർക്കുന്നുണ്ടെന്നും ഇത് ആരോഗ്യത്തിന് ഹാനീകരമാണെന്നും ആരോപിച്ച് കാസർകോട് സ്വദേശി സി എം സഹദേവൻ സമർപ്പിച്ച പരാതിയിൽ ഭക്ഷ്യ സുരക്ഷാ കമ്മീഷണറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പ്രസ്തുത റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
മിൽമ പാൽ സംഭരിക്കുന്നതിനായി ഉപയോഗിക്കുന്ന കാനുകൾ വൃത്തിയാക്കുന്നതിനാണ് വീര്യം കുറഞ്ഞ ഹൈഡ്രജൻ പെറോക്സൈഡും കാസ്റ്റിക് സോഡയും ഉപയോഗിക്കുന്നതായി അറിവുണ്ടെന്നും ഇത് പാലിൽ ഉപയോഗിക്കാറില്ലെന്നും റിപ്പോർട്ടിലുണ്ട്. പാത്രം വൃത്തിയായി കഴുകിയ ശേഷമാണ് വീണ്ടും പാൽ സംഭരിക്കുന്നത്. ഹൈഡ്രജൻ പെറോക്സൈഡ് അണുനാശിനിയാണ്. സോഡിയം കാർബണേറ്റ്, ബൈകാർബണേറ്റ് എന്നിവ സ്ഥിരമായി പാൽ സംഭരിക്കുന്നതു വഴി കാനിലുണ്ടാകുന്ന അണുക്കളെ നശിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. പ്രസ്തുത കാനുകളിൽ സംഭരിച്ച പാൽ പരിശോധിച്ചെങ്കിലും ഹൈഡ്രജൻ പെറോക്സൈഡിന്റേയോ കാസ്റ്റിക് സോഡയുടേയോ സാന്നിദ്ധ്യം അനലിറ്റിക്കൽ റിപ്പോർട്ടിൽ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.മനുഷ്യാവകാശ കമ്മീഷൻ കാസർകോട് സിറ്റിംഗ് റദ്ദാക്കി

കാസറഗോഡ് :- സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഇന്ന് (26-11- 2021) രാവിലെ പത്തരക്ക് കാസർകോട് ഗവ. ഗസ്റ്റ് ഹuസിൽ നടത്താനിരുന്ന സിറ്റിംഗ് റദ്ദാക്കി. പുതിയ തീയതി പിന്നീട് അറിയിക്കും.

25- 11-2021
PRO
9447694053

Leave a Reply

Latest News

ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പ്! സ്റ്റിയറിങിന് മുന്നിലെത്തി തല പൊക്കി; പരിഭ്രാന്തി

തൃശൂർ: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. കാറിനുള്ളിലെ മീറ്റർ ബോർഡിലാണ് പാമ്പിനെ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് പുതുക്കാടാണ് സംഭവം.ബിജെപി മണ്ഡലം പ്രസിഡന്റുമാരായ...

More News