Tuesday, July 27, 2021

കണ്ണൂരില്‍ അഗതിമന്ദിരത്തില്‍ ഭക്ഷ്യവിഷബാധ; ഒരാള്‍ മരിച്ചു

Must Read

കണ്ണൂര്‍: കണ്ണൂരില്‍ അഗതിമന്ദിരത്തില്‍ ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ചു. അന്തേവാസിയായ പീതാംബരനാണ് മരിച്ചത്. നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

ഉച്ചഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റയത്. ഒരേ മുറിയില്‍ താമസിക്കുന്നവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പീതാംബരനെ ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പ് തന്നെ മരിച്ചിരുന്നു. പരിശോധനയില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവത്തില്‍ ദൂരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നു. നിരവധി അന്തേവാസികള്‍ താമസിക്കുന്ന അഗതി മന്ദിരത്തിലെ മറ്റാര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിട്ടില്ല. ഒരു മുറിയില്‍ താമസിച്ച ആളുകൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണത്തിൽ മുറിയിലെ ആരെങ്കിലും ഒരാള്‍ വിഷം കലര്‍ത്തിയതാവാമെന്നും പോലീസ് സംശയിക്കുന്നു.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News