Tuesday, January 26, 2021

പ്രളയദുരിതാശ്വാസമായി രാഹുല്‍ ഗാന്ധി നല്‍കിയ ഭക്ഷ്യക്കിറ്റുകള്‍ നശിച്ച നിലയില്‍

Must Read

സമരക്കാർ പിൻമാറണമെന്ന ആവശ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കർഷകരുടെ ട്രാക്ടർ റാലി അക്രമാസക്തമായ സാഹചര്യത്തിൽ സമരക്കാർ പിൻമാറണമെന്ന ആവശ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് രംഗത്ത്.

കർഷകരുടെ ട്രാക്ടർ റാലി സമരവും സംഘർഷങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും ചർച്ചയാക്കുന്നു

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന കർഷകരുടെ ട്രാക്ടർ റാലി സമരവും തുടർന്നുണ്ടായ സംഘർഷങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും ചർച്ചയാക്കുന്നു. റിപ്പബ്ലിക്ക് ദിനത്തിൽ അയ്യായിരം ട്രാക്ടറുകൾ അണിനിരത്തിയുള്ള...

കല്ലാറിൽ ആന ചരിഞ്ഞ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: കല്ലാറിൽ ആന ചരിഞ്ഞ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. കല്ലാർ സ്വദേശി കൊച്ചുമോൻ എന്ന രാജേഷാണ് അറസ്റ്റിലായത്. രാ​ജേ​ഷി​ന്‍റെ...

പ്രളയദുരിതാശ്വാസമായി രാഹുല്‍ ഗാന്ധി എം.പി നല്‍കിയ ഭക്ഷ്യക്കിറ്റുകള്‍ നശിച്ച നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് നിലമ്പൂര്‍ മുനിസിപ്പില്‍ കമ്മിറ്റിക്ക് നല്‍കിയ ഭക്ഷ്യധാന്യങ്ങളാണ് നിലമ്പൂര്‍ പഴയ നഗരസഭാ ഓഫീസിന് മുമ്പിലെ വാടക കെട്ടിടത്തിൽ കെട്ടിക്കിടന്ന് നശിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നിലമ്പൂരില്‍ റോഡ് ഉപരോധിച്ചു.

പ്രളയദുരിതാശ്വാസമായി ലഭിച്ച വസ്തുക്കള്‍ സൂക്ഷിച്ച കടമുറി വാടകയ്ക്ക് എടുക്കാന്‍ വന്നയാള്‍ ഷട്ടർ തുറന്നു നോക്കിയപ്പോഴാണ് സംഭവമറിയുന്നത്. ടൺ കണക്കിന് ഭക്ഷ്യധാന്യങ്ങളും പുതപ്പ്, വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയുമാണ് നശിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷ്യധാന്യങ്ങള്‍ പുഴുവരിച്ച നിലയിലായിരുന്നു. സംഭവം പുറം ലോകമറിഞ്ഞതോടെ കഴിഞ്ഞദിവസം രാത്രി തന്നെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെത്തി കടമുറിയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്നു. ശേഷം നിലമ്പൂരിലെ സി.എന്‍.ജി റോഡ് ഉപരോധിച്ചു . കോണ്‍ഗ്രസ് നേതൃത്വം മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
വയനാട് ലോക്‌സഭാ മണ്ഡലത്തിലാകെ 50 ടണ്ണോളം വരുന്ന ഭക്ഷ്യധാന്യങ്ങളാണ് രാഹുല്‍ ഗാന്ധി വിതരണം ചെയ്യാന്‍ വിവിധ കോണ്‍ഗ്രസ് മണ്ഡല കമ്മിറ്റികളെ ഏല്‍പ്പിച്ചിരുന്നത്. രാഹുല്‍ ഗാന്ധി എം.പിയുടെ കിറ്റുകള്‍ക്ക് പുറമേ മറ്റു ജില്ലകളില്‍ നിന്നുള്ള അവശ്യവസ്തുക്കളും കടമുറിയില്‍ കെട്ടിക്കിടപ്പുണ്ടെന്നാണ് ആരോപണം. എന്നാൽ സംഭവം ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. Food kits donated by Rahul Gandhi MP for flood relief were found destroyed. The Nilambur Old Municipal Corporation is the foodgrains provided by the Congress to the Nilambur

Leave a Reply

Latest News

സമരക്കാർ പിൻമാറണമെന്ന ആവശ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കർഷകരുടെ ട്രാക്ടർ റാലി അക്രമാസക്തമായ സാഹചര്യത്തിൽ സമരക്കാർ പിൻമാറണമെന്ന ആവശ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് രംഗത്ത്.

കർഷകരുടെ ട്രാക്ടർ റാലി സമരവും സംഘർഷങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും ചർച്ചയാക്കുന്നു

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന കർഷകരുടെ ട്രാക്ടർ റാലി സമരവും തുടർന്നുണ്ടായ സംഘർഷങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും ചർച്ചയാക്കുന്നു. റിപ്പബ്ലിക്ക് ദിനത്തിൽ അയ്യായിരം ട്രാക്ടറുകൾ അണിനിരത്തിയുള്ള കർഷകരുടെ സമരം വലിയ പ്രാധാന്യത്തിലാണ് സിഎൻഎൻ...

കല്ലാറിൽ ആന ചരിഞ്ഞ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: കല്ലാറിൽ ആന ചരിഞ്ഞ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. കല്ലാർ സ്വദേശി കൊച്ചുമോൻ എന്ന രാജേഷാണ് അറസ്റ്റിലായത്. രാ​ജേ​ഷി​ന്‍റെ പു​ര​യി​ട​ത്തി​ലാ​ണ് ആ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്....

അയോധ്യയിലെ മുസ്‌ലിം പള്ളിയുടെ നിർമാണം ആരംഭിച്ചു

ന്യൂഡൽഹി: രാജ്യം 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ അയോധ്യയിലെ മുസ്‌ലിം പള്ളിയുടെ നിർമാണം ആരംഭിച്ചു. ദേശീയ പതാക ഉയർത്തിയതിന് ശേഷം വൃക്ഷതൈകൾ നട്ടാണ് പള്ളിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം...

മൂവാറ്റുപുഴ നിയമസഭാ സീറ്റിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് കേരള കോൺഗ്രസ് നേതാവ് ജോണി നെല്ലൂർ

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് കേരള കോൺഗ്രസ് നേതാവ് ജോണി നെല്ലൂർ. മൂവാറ്റുപുഴ നിയമസഭാ സീറ്റിൽ മത്സരിക്കണമെന്നാണ് ആഗ്രഹം. ഇക്കാര്യത്തിൽ യുഡിഎഫ് നേതൃത്വത്തോട് സന്നദ്ധത അറിയിച്ചിട്ടുണ്ട്....

More News