സംസ്ഥാനത്ത് ജനുവരി മുതൽ ഇ-റേഷൻ കാർഡ് സംവിധാനം നടപ്പിലാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ

0

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി മുതൽ ഇ-റേഷൻ കാർഡ് സംവിധാനം നടപ്പിലാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ. പുതിയ സംവിധാനം നടപ്പിലാക്കുന്നതിലൂടെ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ സം​വി​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മി​ക​ച്ച പ​ദ്ധ​തി​ക​ളാ​ണ് സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പും ഇ​തി​നോ​ട് ചേ​ർ​ന്ന് കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. വ​കു​പ്പും വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രും ജ​ന​ങ്ങ​ളു​മാ​യി അ​ടു​ത്ത് നി​ന്ന് അ​വ​ർ​ക്ക് വേ​ണ്ട സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പ് വ​രു​ത്തു​ന്നു​ണ്ട്.

താ​ലൂ​ക്ക്, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഫ്ര​ണ്ട് ഓ​ഫീ​സ് സം​വി​ധാ​നം വി​വി​ധ പ​രാ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്തു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​വു​ക​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ർ​ത്തു.

Leave a Reply