Tuesday, October 26, 2021

അടിക്കടി ഉയരുന്ന പെട്രോള്‍, ഡീസല്‍ വിലയ്‌ക്കു പിന്നാലെ പാചകവാതകത്തിനും വിലവര്‍ധന

Must Read

കൊച്ചി: അടിക്കടി ഉയരുന്ന പെട്രോള്‍, ഡീസല്‍ വിലയ്‌ക്കു പിന്നാലെ പാചകവാതകത്തിനും വിലവര്‍ധന. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്‌ സിലിണ്ടറിന്‌ 15 രൂപയാണ്‌ വര്‍ധിച്ചത്‌.
കൊച്ചിയില്‍ സിലിണ്ടര്‍ വില 906.50 രൂപയായി. ഈ വര്‍ഷം ഗാര്‍ഹിക എല്‍.പി.ജി. സിലിണ്ടറിന്‌ കൂട്ടിയത്‌ 205.50 രൂപയാണ്‌. എല്‍.പി.ജി. സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ പുനഃസ്‌ഥാപിക്കാത്തത്‌ ഉപയോക്‌താക്കള്‍ക്ക്‌ കനത്തപ്രഹരമായി. അതേസമയം 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകള്‍ക്ക്‌ രണ്ടുരൂപ കുറഞ്ഞ്‌ 1726 രൂപയായി.
പാചകവാതക വില ഇനിയും കൂടുമെന്ന സൂചനയാണു പൊതുമേഖലാ എണ്ണക്കമ്പനികള്‍ നല്‍കുന്നത്‌. രാജ്യാന്തര വില അനുസരിച്ച്‌ 14.2 കിലോഗ്രാമിന്റെ സിലിണ്ടറിനു 100 രൂപയുടെ വര്‍ധന വേണ്ടിവരുമെന്നാണു ഹിന്ദുസ്‌ഥാന്‍ പെട്രോളിയം നല്‍കുന്ന സൂചന. കഴിഞ്ഞ മേയില്‍ സൗദിയില്‍നിന്നുള്ള ഒരു ടണ്‍ എല്‍.പി.ജിക്ക്‌ 36145 രൂപയായിരുന്നു വില. ഇതിപ്പോള്‍ 59,643 രൂപയായി.
ദിവസങ്ങളായി വില കുതിച്ചുകൊണ്ടിരിക്കുന്ന പെട്രോളിന്‌ ഇന്നലെ 30 പൈസയും ഡീസലിന്‌ 37 പൈസയും കൂടി. കൊച്ചിയില്‍ പെട്രോള്‍ വില 103.25 രൂപയിലേക്കും ഡീസല്‍ 96.53 രൂപയിലേക്കും എത്തി. തിരുവനന്തപുരത്താണ്‌ സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതല്‍ വില; പെട്രോളിന്‌ ലിറ്ററിന്‌ 105 രൂപയും ഡീസലിന്‌ 98.35 രൂപയും. ഇന്ത്യ ഇറക്കുമതിചെയ്യുന്ന ബ്രെന്റ്‌ ക്രൂഡിന്‌ ഇന്നലെ രണ്ടു ഡോളറോളം ഉയര്‍ന്ന്‌ ബാരലിന്‌ 82.50 ഡോളറായി. ക്രൂഡ്‌ വില ഉയര്‍ന്നതാണ്‌ ഇന്ധനവില കൂടാന്‍ കാരണം.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News