ഇരുപത് വർഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങൾ പൊളിക്കുമെന്ന റിപ്പോർട്ടിന് പിന്നാലെ
റോയൽ എൻഫീൽഡ് ക്ലാസിക് 350ന് വീണ്ടും വിലവർധിപ്പിച്ചു. ബുള്ളറ്റ് ആരാധകരിൽ ഏറെെയും ഉപയോഗിക്കുന്നത് പഴക്കമുള്ള ബൈക്കുകളാണ്.
ഇന്ത്യയിലെ റോയൽ എൻഫീൽഡിന്റെ ഏറ്റവുമധികം വിൽക്കുന്ന മോഡലുകളിൽ ഒന്നാണ് ക്ലാസിക് 350. 1,75,405 രൂപയാണ് ക്ലാസിക് 350ന്റെ ബേസ് മോഡലിന്റെ വില. ഏറ്റവും ഉയർന്ന വേരിയന്റിന് 1,92,608 രൂപ നൽകണം. വാഹനത്തിൽ മറ്റ് മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. പുതിയ വില വിവരം. ബ്രാക്കറ്റിൽ പഴയ വില.
ക്ലാസിക് 350 (കറുപ്പ്): 1,75,405 (1,69,617)
ക്ലാസിക് 350 (ഗൺ ഗ്രേ/അലോയ് വീൽ): 1,89,360 (1,79,809)
ക്ലാസിക് 350 (ഓറഞ്ച് എമ്പർ / മെറ്റാലിയോ സിൽവർ): 1,89,360 (1,79,809)
ക്ലാസിക് 350 (സ്റ്റെൽത്ത് ബ്ലാക്ക് / ക്രോം ബ്ലാക്ക്):1,92,608 (1,86,319)
ക്ലാസിക് 350 (ഗൺ ഗ്രേ സ്പോക്ക് വീൽ): 1,77,294 (1,71,453)
ക്ലാസിക് 350 (നീല): 1,85,902 (1,83,164)
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പ് ഉടൻ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നതായും വിവരമുണ്ട്. നെക്സ്റ്റ്-ജെൻ ക്ലാസിക് 350 പൊതു നിരത്തുകളിൽ പരീക്ഷണ ഓട്ടം നടത്തുന്നതായി ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഈ വർഷാവസാനം വാഹനം വിൽപ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. മെറ്റിയർ 350 മോട്ടോർസൈക്കിളുമായി പങ്കിടുന്ന പുതിയ എഞ്ചിനും പ്ലാറ്റ്ഫോമും അടിസ്ഥാനമാക്കിയായിരിക്കും വാഹനം എത്തുക. ട്രിപ്പർ ടേൺ ബൈ ടേൺ നാവിഗേഷനും ഉൾപ്പെടുത്തും.
English summary
Following reports of the demolition of 20-year-old private vehicles
The Royal Enfield Classic 350 has been upgraded again