എയർ ഇന്ത്യയ്ക്കു പിന്നാലെ എൽഐസിയും ഉടൻ സ്വകാര്യവൽക്കരണത്തിലേക്ക്; പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും; കോവിഡ് മൂലം ദുരിതം നേരിട്ടവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം

0

എയർ ഇന്ത്യയ്ക്കു പിന്നാലെ എൽഐസിയും ഉടൻ സ്വകാര്യവൽക്കരിക്കുമെന്നു കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. 2022–23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. 2022-23ല്‍ 25,000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഇന്ത്യ 9.2 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കും. സാമ്പത്തികമുന്നേറ്റം ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന്റെ ശക്തി തെളിയിച്ചു. കോവിഡ് മൂലം ദുരിതം നേരിട്ടവര്‍ക്ക് ധനമന്ത്രി പിന്തുണ പ്രഖ്യാപിച്ചു.

ബജറ്റിന്റെ ലക്ഷ്യം അടുത്ത 25 വര്‍ഷത്തെ വളര്‍ച്ചയ്ക്ക് അടിത്തറപാകലാണെന്നും ധനമന്ത്രി പറഞ്ഞു. റോഡ്, റെയില്‍വേ, വിമാനത്താവളം, തുറമുഖങ്ങള്‍ തുടങ്ങി ഏഴ് ഗതാഗത മേഖലകളില്‍ ദ്രുതവികസന കൊണ്ടുവരും. റെയില്‍വേ കാര്‍ഷികോല്‍പന്നങ്ങളുടെ നീക്കത്തിന് നൂതനപദ്ധതികള്‍ നടപ്പാക്കും. ഒരു സ്റ്റേഷന്‍, ഒരു ഉല്‍പ്പന്നം എന്ന തത്വം നടപ്പാക്കും. മലയോര റോഡ് വികസനം വേഗത്തിലാക്കാന്‍ പര്‍വത് മാല പദ്ധതി.

രാഷ്ട്രപതി റാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ബജറ്റ് അവതരണത്തിനായി ധനമന്ത്രി പാർലമെന്റിലെത്തിയത്. ഇത്തവണയും ടാബില്‍ നോക്കിയാണ് ബജറ്റ് അവതരണം. കേന്ദ്രബജറ്റ് ദിവസം ഓഹരി വിപണിയില്‍ ഉണര്‍വുണ്ടായി. സെന്‍സെക്സ് 710 പോയിന്റ് ഉയര്‍ന്നു; നിഫ്റ്റി 190 പോയിന്റ് നേട്ടത്തിൽ.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

കോവിഡ് ദുരിതം ബാധിച്ചവർക്കു പിന്തുണ ഉറപ്പാക്കുമെന്ന് ബജറ്റ് ആമുഖത്തിൽ സൂചിപ്പിച്ച് ധനമന്ത്രി. ഇന്ത്യ 9.2 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കും. 75 വർഷത്തെ ആസാദി കാ അമൃത് മഹോത്സവം ആചരിക്കുന്ന രാജ്യം വരുന്ന 25 വർഷത്തേക്കുള്ള വളർച്ച കൂടി മുൻകൂട്ടി കണ്ടുള്ള ബജറ്റാണിതെന്ന് ധനമന്ത്രി. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി വരുന്ന 5 വർഷത്തിനകം 60 ലക്ഷം തൊഴിലവസരങ്ങളാകും സൃഷ്ടിക്കുകയെന്ന് ധനമന്ത്രി.

എല്ലാവർക്കും പാർപ്പിടവും വെള്ളവും ഊർജവും മുഖ്യലക്ഷ്യമാക്കുന്ന ബജറ്റ് സമൂഹത്തിലെ താഴെക്കിടയിലുള്ള വിഭാഗങ്ങൾക്ക് പിന്തുണയേകുമെന്നും ധനമന്ത്രി. കോവിഡ് വെല്ലുവിളി നേരിടാൻ രാജ്യം സജ്ജമെന്ന് ധനമന്ത്രി. എല്ലാവർക്കും പാർപ്പിടവും വെള്ളവും ഊർജവും മുഖ്യലക്ഷ്യമാക്കുന്ന ബജറ്റ് സമൂഹത്തിലെ താഴെക്കിടയിലുള്ള വിഭാഗങ്ങൾക്ക് പിന്തുണയേകുമെന്നും ധനമന്ത്രി.

ഏഴു പ്രധാന മേഖലകളെ ലക്ഷ്യമിട്ടു നടപ്പാക്കുന്ന പി.എം.ഗതിശക്തി രാജ്യത്ത് പുതിയ തൊഴിലവസരങ്ങൾക്കും വികസനത്തിനും സഹായിക്കുമെന്ന് ധനമന്ത്രി. 25 വർഷത്തെ വികസനമാർഗരേഖയിൽ സമഗ്രമേഖലയിലും വികസനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി. പിഎം ഗതിശക്തിയിലൂടെ അടിസ്ഥാന സൗകര്യമേഖലയിൽ മികച്ച സൗകര്യങ്ങൾ ലഭ്യമാക്കും. 25,000 കിലോമീറ്റർ ദേശീയപാത വികസിപ്പിക്കും. മലയോര റോഡ് വികസനത്തിന് പ്രത്യേക പദ്ധതി വരും.

നാല് മേഖലകളില്‍ ഊന്നല്‍ നൽകിയാണ് ബജറ്റ് –

പ്രധാനമന്ത്രി ഗതിശക്തി മിഷന്‍
സമസ്ത മേഖലകളിലും വികസനം
ഉത്പാദന ക്ഷമത വര്‍ധിപ്പിക്കല്‍
നിക്ഷേപ വര്‍ധന
മൂന്നു വർഷത്തിനകം 400 പുതുതലമുറ വന്ദേ ഭാരത് ട്രെയിനുകൾ രംഗത്തിറക്കും. കാർഷിക മേഖലയിൽ സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കും. വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കാൻ പദ്ധതി. കർഷകർക്കു താങ്ങുവില നൽകാൻ 2.37 ലക്ഷം കോടി രൂപ വകയിരുത്തും. കർഷകർക്ക് പിന്തുണയേകുവാൻ കിസാൻ ഡ്രോണുകൾ രംഗത്തിറക്കും. 100 പുതിയ കാർഗോ ടെർമിനലുകൾ വരും. നദീസംയോജനത്തിന് അഞ്ച് പദ്ധതികൾ പ്രഖ്യാപിച്ചു. ചെറുകിട–ഇടത്തരം മേഖലകൾക്ക് 2 ലക്ഷം കോടി രൂപ.

മലയോര മേഖലയുടെ വികസനം ലക്ഷ്യമിട്ട് പർവത് മാലാ പദ്ധതി. ഡിജിറ്റൽ വിദ്യാഭ്യാസത്തിന് ഓരോ ക്ലാസിനും ഓരോ ചാനൽ തുടങ്ങും. ഒന്നു മുതൽ 12 വരെ ക്ലാസുകൾക്കാണ് പ്രത്യേകം ചാനലുകൾ തുടങ്ങുക. ഓഡിയോ, വിഷ്വൽ പഠനരീതികൾക്ക് പ്രാമുഖ്യം നൽകും. രണ്ടു ലക്ഷം അംഗനവാടികൾ ആധുനീകരിക്കും.

ജൽജീവൻ മിഷന് 60,000 കോടി വകയിരുത്തും. 3 വനിതാ കേന്ദ്രീകൃത മിഷനുകള്‍ ആരംഭിക്കും. മാനസികാരോഗ്യ സഹായത്തിനുള്ള ദേശീയ ടെലി സംവിധാനം ഉടന്‍ ആരംഭിക്കും. 1.5 ലക്ഷം തപാൽ ഓഫിസുകളിൽ കോർ ബാങ്കിങ് സൗകര്യം ലഭ്യമാക്കും.

Leave a Reply