ആസാമിൽ പ്രളയം

0

ദിസ്പൂർ: ആസാമിൽ പ്രളയം. അഞ്ച് ജില്ലകളിലായി 24,000ലേറെ പേരെ മഴക്കെടുതി ബാധിച്ചതായാണ് റിപ്പോർട്ട്. ശക്തമായ മഴയെത്തുടർന്ന് നിരവധി പേരെ വിവിധയിടങ്ങളിൽ നിന്ന് മാറ്റി പാർപ്പിച്ചു. മഴക്കെടുതിയിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

ശ​നി​യാ​ഴ്ച വ​രെ തു​ട​ര്‍​ച്ച​യാ​യി പെ​യ്ത മ​ഴ​യാ​ണ് ആ​സാ​മി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി​യ​ത്. ദി​മാ ഹ​സോ ജി​ല്ല​യി​ലെ ഹാ​ഫ് ലോം​ഗ് പ്ര​ദേ​ശ​ത്ത് മ​ണ്ണി​ടി​ച്ചി​ലി​ല്‍ ഒ​രു സ്ത്രീ ​ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ര്‍ മ​രി​ച്ച​താ​യി സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ​സേ​ന അ​റി​യി​ച്ചു. കാ​ച്ച​ര്‍, ധേ​മാ​ജി, ഹോ​ജാ​യ്, ക​ര്‍​ബി ആം​ഗ്ലോം​ഗ് വെ​സ്റ്റ്, നാ​ഗോ​ണ്‍, കാം​രൂ​പ് ജി​ല്ല​ക​ളാ​ണ് പ്ര​ള​യ​ക്കെ​ടു​തി ഏ​റ്റ​വും കൂ​ടു​ത​ൽ നേ​രി​ടു​ന്ന​ത്.

ദി​മാ ഹ​സോ ജി​ല്ല​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് റെ​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ട്രെ​യി​ൻ ഗ​താ​ഗ​തം നി​ല​ച്ച​തോ​ടെ ഡി​റ്റോ​ക്ചെ​റ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി. കു​ടു​ങ്ങി​ക്കി​ട​ന്ന യാ​ത്ര​ക്കാ​രെ ക​ര-​വ്യോ​മ​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ ആ​കാ​ശ​മാ​ർ​ഗ​മാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here