തൃശ്ശൂരിൽ അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടി കൊന്നു; സംഭവം മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിന് എത്തിയപ്പോൾ

0

തൃശ്ശൂർ: മുത്തശിയുടെ മരണാനന്തര ചടങ്ങിനെത്തിയ അഞ്ച് വയസ്സുകാരിയെ ആന ചവിട്ടിക്കൊലപ്പെടുത്തി. മാള പുത്തൻചിറ സ്വദേശി ആഗ്നിമിയ ആണ് കൊല്ലപ്പെട്ടത്. അഞ്ച് വയസായിരുന്നു. അതിരപ്പിള്ളി കണ്ണൻകുഴിയിൽ സന്ധ്യയ്ക്കായിരുന്നു സംഭവം. കുട്ടിയുടെ അച്ഛൻ പുത്തൻചിറ കച്ചട്ടിൽ നിഖിലിനും കുട്ടിയുടെ അമ്മയുടെ അച്ഛൻ ജയനും പരിക്കേറ്റു. നിഖിലിന് 36 വയസും ജയന് 50 വയസുമാണ് പ്രായം. ഇവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുത്തശിയുടെ മരണാനന്തര ചടങ്ങിന് വേണ്ടിയാണ് ഇവർ അതിരപ്പള്ളിയിൽ എത്തിയത്.

Leave a Reply