Friday, July 30, 2021

റിസോർട്ടിൽ സീരിയൽ നടന്മാരെയും പൊലീസിനെയും ആക്രമിച്ച 5 പ്രതികളെ റിമാൻഡ് ചെയ്തു

Must Read

തലയോലപ്പറമ്പ് ∙ വടകര റിസോർട്ടിൽ സീരിയൽ നടന്മാരെയും പൊലീസിനെയും ആക്രമിച്ച 5 പ്രതികളെ റിമാൻഡ് ചെയ്തു. തലയോലപ്പറമ്പ് കദളിക്കാട്ട് ജോൺ പോൾ (27), നന്മിറ്റം വീട്ടിൽ ഷബീർ (25), ആസിഫ് മൻസിലിൽ മുഹമ്മദ് ആസിഫ് (22), തലപ്പാറ പോളക്കുഴി ടോമി (28), വൈക്കം പുളിംതുരുത്തിൽ ഋതിക് (25) എന്നിവരെയാണു റിമാൻഡ് ചെയ്തത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. റിസോർട്ടിൽ വാടകയ്ക്കു മുറിയെടുത്തു ഫുട്ബോൾ കളി കാണാൻ എത്തിയ യുവാക്കൾ ഇവിടെ താമസിച്ചിരുന്ന സീരിയൽ നടന്മാർക്കൊപ്പം സെൽഫി എടുക്കാൻ ആവശ്യപ്പെട്ടു.

യുവാക്കൾ മദ്യപിച്ചിരുന്നതിനാൽ നടൻമാർ സെൽഫി എടുക്കാൻ സമ്മതിച്ചില്ല. തുടർന്നുള്ള വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു. നടൻമാർ വിവരം അറിയിച്ചെത്തിയ പൊലീസിനെയും യുവാക്കൾ ആക്രമിച്ചതായി എസ്എച്ച്ഒ ബിൻസ് ജോസഫ് പറഞ്ഞു. സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സിപിഒ സുധീഷിനു പരുക്കേറ്റിരുന്നു. തുടർന്നു കൂടുതൽ പൊലീസ് എത്തിയാണു പ്രതികളെ പിടികൂടിയത്

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News