Friday, July 30, 2021

പട്ടികജാതി കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് പഠനമുറി ഒരുക്കാൻ വൈക്കം ബ്ലോക്കിലെ അഞ്ചുപഞ്ചായത്തുകൾ അർഹതപ്പെട്ടവരുടെ ലിസ്റ്റ് നൽകിയില്ല

Must Read

വൈക്കം :പട്ടികജാതി കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് പഠനമുറി ഒരുക്കാൻ വൈക്കം ബ്ലോക്കിലെ അഞ്ചുപഞ്ചായത്തുകൾ അർഹതപ്പെട്ടവരുടെ ലിസ്റ്റ് നൽകിയില്ല.വൈക്കം നഗരസഭയും ഈ ലിസ്റ്റ് നൽകുന്നതിൽ പരാജയപ്പെട്ടു.വെച്ചൂർ ഗ്രാമപ്പഞ്ചായത്തിൽനിന്നുള്ള ലിസ്റ്റ് മാത്രമാണ് പട്ടികജാതി വികസനവകുപ്പ് നിശ്ചയിച്ച സമയപരിധിക്കുള്ളിൽ വൈക്കം ബ്ലോക്കിൽ ലഭിച്ചത്. 32പേരുടെ ലിസ്റ്റ് വെച്ചൂർ പഞ്ചായത്ത് നൽകിയിട്ടുണ്ട്.

ഉദയനാപുരം-7, വെച്ചൂർ-6, തലയാഴം-5, ടി.വി.പുരം-ചെമ്പ്-മറവൻതുരുത്ത് (മൂന്ന് വീതം) എന്നീ ക്രമത്തിലാണ് പഠനമുറി നൽകാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇവിടെനിന്ന് ഒരു അപേക്ഷപോലും പഞ്ചായത്തുകളിൽനിന്ന് ലഭിച്ചിട്ടില്ല. ബ്ലോക്ക് പരിധിയിൽ വരില്ലെങ്കിലും പട്ടികജാതി വികസനവകുപ്പിന്റെ പരിധിയിൽ വൈക്കം നഗരസഭയേയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നാലെണ്ണം നൽകാനായിരുന്നു തീരുമാനം. ജൂലായ് 5-വരെയായിരുന്നു പഞ്ചായത്തുകൾക്ക് ലിസ്റ്റ് നൽകാൻ നൽകിയ സമയം. പട്ടികജാതി വികസനവകുപ്പിൽനിന്ന് പലതവണ പഞ്ചായത്തുകളിൽ വിളിച്ചെങ്കിലും കൊറോണയുടെ പേരിൽ ലിസ്റ്റ് കിട്ടിയില്ല.

അതിനാൽ അടുത്തപടിയെന്നനിലയിൽ വിദ്യാർഥികളിൽനിന്ന് നേരിട്ട് അപേക്ഷ സ്വീകരിക്കാൻ പട്ടികജാതി വികസനവകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. 14 വരെയാണ് ഇതിനും നൽകിയിരിക്കുന്ന സമയം. പല പഞ്ചായത്തുകളിൽനിന്നും വിദ്യാർഥികളും അപേക്ഷ നൽകിയിട്ടില്ല. വൈക്കം ബ്ലോക്ക് പരിധിയിലെ ആറുപഞ്ചായത്തുകളിലും വൈക്കം നഗരസഭയിലും സ്ഥിരതാമസമാക്കിയ പട്ടികജാതി കുടുംബങ്ങളിലെ വിദ്യാർഥികൾക്കാണ് പഠനമുറി നിർമിക്കാൻ സഹായം നൽകുന്നത്.

ഗ്രാമസഭ കൂടിയാണ് പഞ്ചായത്ത് ലിസ്റ്റ് തയ്യാറാക്കേണ്ടത്. എന്നാൽ കോവിഡായതിനാൽ രണ്ടു നിർവഹണ ഉദ്യോഗസ്ഥർ ചേർന്ന് ലിസ്റ്റ് തയ്യാറാക്കി പഞ്ചായത്ത് മുൻഗണന നിശ്ചയിച്ച് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. വെച്ചൂർ ഒഴികെ മറ്റൊരിടത്തും ഇത്തരം പ്രവർത്തനം നടന്നില്ല. 2017-18-ലാണ് പട്ടികജാതി കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് പഠനമുറി നൽകാനുള്ള പദ്ധതി ആദ്യമായി തുടങ്ങിയത്. ഇതുവരെ പട്ടികജാതി വികസനവകുപ്പിൽനിന്ന് 183 വിദ്യാർഥികൾ പഠനമുറിക്ക്‌ അർഹരായി. ഇതിൽ 172 വിദ്യാർഥികൾ പഠനമുറി മുഴുവൻ പൂർത്തിയാക്കി രണ്ടുലക്ഷം രൂപ കൈപ്പറ്റി. വൈക്കം നഗരസഭയിലെ 432കുടുംബങ്ങളുൾപ്പെടെ 4872 കുടുംബങ്ങളാണ് വൈക്കം ബ്ലോക്കിലുള്ളത്

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News