Monday, October 18, 2021

അമ്മയ്ക്ക് ചില്ലിചിക്കന്‍ വാങ്ങിക്കാന്‍ പണം കൊടുത്ത് അഞ്ചുമാസമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി;അഞ്ച് മാസം പ്രായമുളള പെണ്‍കുഞ്ഞിനെ ഒടുവിൽ പൊള്ളാച്ചിയിൽ നിന്നും കണ്ടെത്തി

Must Read

ചെന്നൈ: പൊള്ളാച്ചി ആനമലയില്‍ നിന്നും തട്ടിക്കൊണ്ടുപോയ അഞ്ച് മാസം പ്രായമുളള പെണ്‍കുഞ്ഞിനെ കണ്ടുകിട്ടി. ആനമല സ്റ്റേഷന്‍ പരിധിയിലെ വീട്ടിലാണ് പ്രത്യേക അന്വേഷണ സംഘം കുഞ്ഞിനെ കണ്ടെത്തിയത്. ആശ്രമത്തില്‍ നിന്ന് കിട്ടിയതെന്നുപറഞ്ഞാണ് യുവാക്കള്‍ കുഞ്ഞിനെ ഏല്‍പ്പിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. തട്ടിയെടുത്തവര്‍ കുഞ്ഞിനെ വിറ്റതാണോയെന്ന് പൊലീസ് അന്വേഷിക്കുന്നു.

പൊള്ളാച്ചി ആനമലയില്‍ കുഞ്ഞിനെ യുവാവിനെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.ഗോത്ര ദമ്പതികളുടെ അഞ്ച് മാസം പ്രായമായ പെണ്‍കുഞ്ഞിനെയെയാണ് തട്ടിക്കൊണ്ടുപോയത്. ആനമലയില്‍ അമ്മയ്ക്ക് ചില്ലിചിക്കന്‍ വാങ്ങിക്കാന്‍ പണം കൊടുത്ത് അഞ്ചുമാസമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.

അമ്മ ചില്ലിചിക്കന്‍ വാങ്ങാന്‍ ചെന്ന സമയം യുവാവ് കുഞ്ഞുമായി കടന്നുകളയുകയായിരുന്നു. തിരിച്ചുവന്ന അമ്മ കുട്ടിയെ കാണാതെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന്, ആനമല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News