കൊച്ചി: അഞ്ചു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ പള്ളിവരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലി മൂക്കന്നൂര്‍ ആഴകം സെന്റ് മേരീസ് യാക്കോബായ പള്ളിയിലാണ് കുഞ്ഞിനെ കണ്ടത്. പള്ളിയുടെ വടക്ക് വശത്തുള്ള വരാന്തയില്‍ ഉപേക്ഷിച്ച നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ പള്ളി ജീവനക്കാരനായ പൗലോസാണ് കുഞ്ഞിനെ ആദ്യം കണ്ടത്. പള്ളി അധികൃതര്‍ ഉടന്‍ പൊലീസിനെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരമറിയിച്ചു. പിന്നീട് കുഞ്ഞിനെ അങ്കമാലി എല്‍എഫ് ആശുപത്രിയിലെ പിള്ള തൊട്ടിലില്‍ ഏല്പിച്ചു. കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
English summary
Five-month-old baby boy abandoned on church porch