ഇൻഡോർ: മധ്യപ്രദേശില്‍ പുലിയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഇന്‍ഡോറിലെ ജനവാസമേഖലയിലാണ് സംഭവം. പരിക്ക് പറ്റിയവരില്‍ ഒരു വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു.
അഞ്ച് മണിക്കൂര്‍ സമയം നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ പിടികൂടാനായത്. പുലിയെ മൃഗശാലയിലേക്കു കൊണ്ടുപോയി. വൈദ്യപരിശോധനയ്ക്ക് ശേഷം പുലിയെ ഉള്‍ക്കാട്ടില്‍ തുറന്നുവിടുമെന്ന് അധികൃതര്‍ അറിയിച്ചു.
English summary
Five injured in tiger attack in Madhya Pradesh