Friday, July 30, 2021

ബ്യൂട്ടിപാർലറിൽ മേക്കപ്പ് ജോലി ചെയ്യുന്നതിനിടെ അഞ്ച് വനിതാജീവനക്കാർക്ക് ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണ വരെ ആശുപത്രിയിൽ എത്തിച്ചു; വിഷവാതകം ശ്വസിച്ചതെന്ന് സംശയം

Must Read

ബ്യൂട്ടിപാർലറിൽ മേക്കപ്പ് ജോലി ചെയ്യുന്നതിനിടെ അഞ്ച് വനിതാജീവനക്കാർക്ക് ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണ വരെ ആശുപത്രിയിൽ എത്തിച്ചു; വിഷവാതകം ശ്വസിച്ചതെന്ന് സംശയം

ആറ്റിങ്ങൽ: ബ്യൂട്ടിപാർലറിൽ മേക്കപ്പ് ജോലി ചെയ്യുന്നതിനിടെ അഞ്ച് വനിതാജീവനക്കാർക്ക് ദേഹാസ്വാസ്ഥ്യം.

സ്ഥാപനത്തിലെ ജനറേറ്ററിൽനിന്നുള്ള വാതകം ശ്വസിച്ചാണ് ഇവർക്ക് ദേഹാസ്വാസ്ഥ്യവും ശ്വാസതടസ്സവും ഉണ്ടായതെന്നാണ് നഗരസഭാ ഹെൽത്ത് സ്‌ക്വാഡിന്റെ പ്രാഥമിക വിലയിരുത്തൽ. കുഴഞ്ഞുവീണ ഇവരെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ച് ഓക്‌സിജൻ നൽകി രക്ഷപ്പെടുത്തി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആറ്റിങ്ങൽ മാമം അഷ്ടമുടി ബ്യൂട്ടിപാർലറിലായിരുന്നു സംഭവം. സിക്കിം സ്വദേശിനികളായ സൗമ്യ(25), ഗ്രേസി(24), ബംഗാൾ സ്വദേശിനി സുസ്മിത മണ്ഡൽ(27), ഡാർജിലിങ് സ്വദേശിനി സഞ്ജു(25), ആറ്റിങ്ങൽ സ്വദേശിനി മിനി(45) എന്നിവരാണ് കുഴഞ്ഞുവീണത്.

വിവാഹത്തിന് വധുവിനെയും ബന്ധുക്കളെയും ഒരുക്കുന്ന ജോലിയിലായിരുന്നു ജീവനക്കാർ. ഉച്ചയോടെ മേക്കപ്പ് കഴിഞ്ഞ് വധു മടങ്ങി. വധുവിന്റെ ബന്ധുക്കളെ ഒരുക്കുന്നതിനിടയിലാണ് ജീവനക്കാർ കുഴഞ്ഞുവീണത്. ബ്യൂട്ടിപാർലറിനുള്ളിൽനിന്നു നിലവിളിയും ബഹളവും കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തിയാണ് അവശനിലയിലായ ജീവനക്കാരെ ആശുപത്രിയിൽ എത്തിച്ചത്. വിഷവാതകം ശ്വസിച്ചാണ് ഇവർ കുഴഞ്ഞുവീണതെന്നും ഓക്‌സിജൻ നൽകിയാണ് രക്ഷപ്പെടുത്തിയതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ജീവനക്കാർ അപകടനില തരണം ചെയ്തിട്ടുണ്ട്.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News