Tuesday, June 15, 2021

സാഹചര്യങ്ങളെ മറികടക്കാൻ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ ;സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം

Must Read

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും. എന്നാൽ ഏർപ്പെടുത്തിയെങ്കിലും പരമ്പരാഗത വള്ളങ്ങളിൽ മീൻപിടിക്കുന്നവർക്ക് വിലക്കില്ല.

കൊവിഡ് വ്യാപനവും അടച്ചിടലും ഇന്ധനവില വർധനവും ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിലാണ് ട്രോളിങ് നിരോധനം. സാഹചര്യങ്ങളെ മറികടക്കാൻ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ.

ട്രോളിങ് നിരോധനം കഴിയുമ്പോഴേക്കും സർക്കാർ ഇന്ധന സബ്‌സിഡി നൽകിയില്ലെങ്കിൽ പിടിച്ചുനിൽക്കാനാകില്ല എന്നാണ് ബോട്ടുടമകൾ പറയുന്നത്. കൊവിഡ് കാരണം നാട്ടിലേക്ക് മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങിയെത്താത്തതിനാൽ പല ബോട്ടുകളും നാളുകളായി കരയിലാണ്.

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്താമെങ്കിലും മത്സ്യലഭ്യതയിലെ കുറവ് അവരെ കുറച്ചൊന്നുമല്ല ആശങ്കയിലാക്കുന്നത്.ടൗക്‌തേ ചുഴലിക്കാറ്റും യാസ് ചുഴലിക്കാറ്റും കാരണം മത്സ്യബന്ധത്തിന് പോകാൻ കഴിയാത്ത സ്ഥിതിയും ഉണ്ടായിരുന്നു. ട്രോളിംഗ് നിരോധനമുള്ള 52 ദിവസം കടലോരം തീർത്തും വറുതിയിലാകും. കാലവർഷവും കൂടി എത്തുന്നതോടെ സ്ഥിതി കൂടുതൽ ഗുരുതരമാകും. സൗജന്യ റേഷൻ ലഭിക്കുമെങ്കിലും കുട്ടികളുടെ പഠനത്തിനും മറ്റ് അവശ്യ കാര്യങ്ങൾക്കും എങ്ങനെ പണം കണ്ടെത്തുമെന്നന്നത് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാഴ്‌ത്തുന്നു. ട്രോളിംഗിൽ ഏർപ്പെടുന്നവർക്കും അനുബന്ധ തൊഴിലാളികൾക്കും മാത്രമാണ് സൗജന്യ റേഷൻ അനുവദിക്കുക. ബി.പി.എല്ലുകാർക്ക് രണ്ട് രൂപയുടെ അരി പരമാവധി 25 കിലോ വരെയാണ് ലഭിക്കുക. അന്യസംസ്ഥാനങ്ങൾ ഈ കാലയളവിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് നൽകാറുണ്ട്.

വള്ളങ്ങൾ കരയിൽ വിശ്രമിക്കും

ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതോടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള അയ്യായിരത്തോളം യന്ത്രവത്കൃത യാനങ്ങൾ ഹാർബറുകളിൽ അടുപ്പിക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ 28,000 വള്ളങ്ങൾക്ക് നിരോധനം ബാധകമല്ല. ഇതരസംസ്ഥാന യാനങ്ങൾ കേരള തീരം വിട്ടുപോകണം. എന്നാൽ ഇത് പലപ്പോഴും ഫലപ്രദമായി നടപ്പാകാറില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. നിരോധനം കർശനമാക്കാൻ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്‌സ്‌മെന്റും കടലിൽ പരിശോധന നടത്തും. പരിശീലനം പൂർത്തിയാക്കിയ നൂറോളം മത്സ്യത്തൊഴിലാളി യുവാക്കൾ നിരോധന കാലയളവിൽ കടൽ സുരക്ഷാസേനാംഗങ്ങളായും പ്രവർത്തിക്കും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും തുറക്കും.മത്സ്യസമ്പത്തിൽ കുറവ്
തീരത്ത് സുലഭമായി ലഭിച്ചിരുന്ന മത്തി, അയല എന്നിവയുടെ ലഭ്യത വളരെ കുറഞ്ഞതാണ് മത്സ്യത്തൊഴിലാളികളെ അലട്ടുന്ന മറ്റൊരു പ്രശ്നം. 2016 മുതലാണ് മത്തിയുടെ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടായത്. കേരള തീരങ്ങളിൽ മത്സ്യത്തിന്റെ വളർച്ചാ മുരടിപ്പും പ്രജനന പരാജയവും ആവാസ വ്യവസ്ഥയിലെ മാറ്റവുമാണ് മത്തിയുടെ ലഭ്യതയിൽ കുറവുണ്ടാക്കിയത്. 10 മുതൽ 20 മീറ്റർ വരെ ആഴമുള്ള തീരക്കടലിലാണ് മത്തി സുലഭമായി ലഭിച്ചിരുന്നത്. തീരക്കടലിൽ ലവണാംശം വളരെ കുറയുന്നതും മത്തിയുടെ പ്രജനനത്തെയും മത്സ്യക്കുഞ്ഞുങ്ങളുടെ അതിജീവനത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഇന്ത്യയൊട്ടാകെ 45 ദശലക്ഷം ഡോളറിന്റെ വരുമാനമാണ് മത്സ്യസമ്പത്തിലൂടെ ഉണ്ടാകുന്നത്. ഇതിന്റെ 13 ശതമാനം കേരളമാണ് സംഭാവന ചെയ്യുന്നത്. കേരളത്തിൽ ട്രോളിംഗ് നിരോധനം നടക്കുമ്പോൾ അന്യസംസ്ഥാനങ്ങളിൽ മറ്റൊരു സമയത്താണ് നിരോധനം. അതുകൊണ്ടു തന്നെ അന്യസംസ്ഥാന ബോട്ടുകൾ കൂട്ടത്തോടെ കേരള തീരത്ത് വന്ന് യഥേഷ്ടം മത്സ്യബന്ധനം നടത്തുന്നത് ഇവിടത്തെ മത്സ്യത്തൊഴിലാളികൾക്ക് പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ഒഴുക്ക് വലകൾ ഉപയോഗിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ചെറുവള്ളത്തിലും കട്ടമരത്തിലും തീരക്കടലിൽ നിന്ന് മത്സ്യബന്ധനം നടത്താം.ഇൻബോർഡ് വള്ളങ്ങൾ നിരോധിക്കണംഇൻബോർഡ് എൻജിൻ ഘടിപ്പിച്ചവ (കപ്പൽ വള്ളങ്ങൾ) നിരോധിക്കണമെന്ന മത്സ്യത്തൊഴിലാളി സംഘടനകളുടെ ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. 40 മുതൽ 60 വരെ കുതിരശക്തിയുള്ള ഈ ഇൻബോർഡ് വള്ളങ്ങൾ കടലിന്റെ അടിത്തട്ട് വരെ അരിച്ചുപെറുക്കി പോകുന്നവയാണ്. ഇങ്ങനെ അടിത്തട്ട് വരെ അരിച്ചുപെറുക്കുന്നതിനാൽ മത്സ്യത്തിന്റെ പ്രജനനം നടക്കില്ല. കപ്പൽ വള്ളങ്ങൾ നിരോധിച്ചുകൊണ്ട് 2007ൽ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ, വി.എസ്. അച്യുതാനന്ദൻ സർക്കാർ ഇതിനെതിരെ നിയമം കൊണ്ടുവന്നു. മറ്റ് സംസ്ഥാനങ്ങളെല്ലാം ട്രോളിംഗ് സമയത്ത് കപ്പൽ വള്ളങ്ങൾ നിരോധിച്ചിട്ടുണ്ട്.

ട്രോളിംഗ് ബാധിക്കുന്നത് ..
ബോട്ടുകൾ: 5000
കേരളതീരത്തെ അന്യസംസ്ഥാന ബോട്ടുകൾ: 2000

ട്രോളിംഗ് ബാധകമല്ലാത്തവർ

ഇൻബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾ – 1000
ഔട്ട് ബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾ – 27000
 നാടൻ വള്ളങ്ങൾ – 2000
യാനങ്ങൾ – 35000

Leave a Reply

Latest News

ലോക്ക് ഡൗണിനെ തുടര്‍ന്ന് ജിംനേഷ്യം അടച്ചതോടെ ചാരായം വാറ്റ് തുടങ്ങി;മുന്‍ മിസ്റ്റര്‍ കോട്ടയം പിടിയിലായി

കോട്ടയം : പൂഞ്ഞാര്‍ സ്വദേശിയായ സി ആര്‍ സുനിലാണ് ചാരായം വാറ്റിയതിന് പിടിയിലായത്. ജിംനേഷ്യം നടത്തിവന്നിരുന്ന സുനിൽ മുന്‍ മിസ്റ്റര്‍ കോട്ടയം ആയിരുന്നു. ലോക്ക് ഡൗണിനെ...

More News