Wednesday, March 3, 2021

ആദ്യം മാതാപിതാക്കൾ ഉപേക്ഷിച്ചു; ഒൻപതാം വയസിൽ പുതിയ അമ്മയെ കിട്ടിയപ്പോൾ ജൂവൽ സന്തോഷിച്ചു; എന്നാൽ ആ സന്തോഷത്തിന് ആയുസ് രണ്ടാഴ്ച്ച;ഏറ്റുമാനൂർ പട്ടിത്താനം–മണർകാട് ബൈപാസിൽ റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ചു മരിച്ച സാലിക്ക് ഇന്നലെ നാട് യാത്രാമൊഴിയേകുമ്പോൾ എല്ലാവരുടെയും ശ്രദ്ധ ഒൻപതു വയസ്സുള്ള ജൂവലിൽ ആയിരുന്നു

Must Read

സിപിഐഎം നേതാവ് മിനര്‍വ്വ മോഹന്‍ ബിജെപിയില്‍; പാര്‍ട്ടി വിട്ടത് മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവ്

കോട്ടയം: സിപിഎം നേതാവും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മിനർവ്വ മോഹൻ ബിജെയിൽ ചേർന്നു. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ കോട്ടയത്തെ സ്വീകരണ വേദിയിലാണ്...

കോവിഡ് വാക്‌സിനേഷനുള്ള സമയ പരിധി നീക്കിയതായും ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷനുള്ള സമയ പരിധി നീക്കിയതായും ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍. ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും, സ്വന്തം സൗകര്യം അനുസരിച്ച്...

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഇന്ന് രാവിലെ ഭാര്യ കമലക്കൊപ്പം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്‌സിന്‍ കുത്തിവെപ്പെടുത്തത്. വാക്‌സിനേഷന് ആരും മടിക്കരുതെന്നും എല്ലാവരും...

ഏറ്റുമാനൂർ: ഏറ്റുമാനൂർ പട്ടിത്താനം–മണർകാട് ബൈപാസിൽ റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ചു മരിച്ച സാലിക്ക് (45) ഇന്നലെ നാട് യാത്രാമൊഴിയേകുമ്പോൾ എല്ലാവരുടെയും ശ്രദ്ധ ഒൻപതു വയസ്സുള്ള ജൂവലിൽ ആയിരുന്നു.

ചെറുവാണ്ടൂർ വള്ളോംകുന്നേൽ‍ എം.പി.ജോയിയുടെ ഭാര്യയാണു സാലി. രണ്ടാഴ്ച മുൻപാണു ജോയി–സാലി ദമ്പതികൾ ജൂവലിനെ മകളായി സ്വീകരിച്ചത്. ദത്തെടുക്കൽ നിയമ പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കി ഡൽഹിയിൽ നിന്നാണു കുഞ്ഞിനെ ഏറ്റെടുത്തത്.

പെൺകുഞ്ഞ് ജനിച്ചാൽ ഇടാൻ ജോയിയും സാലിയും മനസ്സിൽ കരുതിവച്ചിരുന്ന പേരാണു ജൂവൽ എന്നത്. തങ്ങളുടെ ജീവിതത്തിലേക്കു വന്ന കുട്ടിക്ക് ആ പേരു നൽകുകയും ചെയ്തു. ജൂവലിനെയും കൂട്ടി ബന്ധുവീട്ടിൽ പോയി തിരിച്ചുവരുമ്പോഴാണു സാലിയെ കാറിടിച്ചത്.

കാർ പാഞ്ഞെത്തുന്നതു കണ്ടു മമ്മി തന്നെ തള്ളിമാറ്റുകയായിരുന്നെന്നു ജൂവൽ ഓർക്കുന്നു. തെറിച്ചുവീണ ജൂവലിനു നിസ്സാര പരുക്കുകളേയുള്ളൂ. എന്നാൽ അപകടം കൺമുന്നിൽ കണ്ടതിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല.

ജൂവലിനു ഹിന്ദി മാത്രമേ അറിയൂ. ആശ്വാസവാക്കുകളുമായി എത്തുന്ന പലർക്കും ജൂവലിനോടു സംസാരിക്കാനും കഴിയുന്നില്ല. സാലിയുടെ സംസ്കാരം ചെറുവാണ്ടൂർ സ്വർഗീയവിരുന്ന് ശ്മശാനത്തിൽ നടത്തി.

അപകടസമയത്തു കാറോടിച്ചിരുന്ന യുവാവ് ഇന്നലെ കാറുമായി ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെത്തി. ഏറ്റുമാനൂർ കൊടുവത്താനം മൂന്നുതൊട്ടിയൽ എം.എം.രഞ്ജിത്താണു കീഴടങ്ങിയത്. ഐപിസി 304 എ പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസ് റജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. രഞ്ജിത്തിന്റെ സുഹൃത്തിന്റെ കാറാണെന്നു പൊലീസ് പറഞ്ഞു.

English summary

First the parents left; Jewel was delighted to have a new mother at the age of nine; But two weeks to that happiness; Sally, who died in a car accident while crossing the road at Ettumanoor Pattithanam-Manarkad bypass, was on her way home yesterday.

Leave a Reply

Latest News

സിപിഐഎം നേതാവ് മിനര്‍വ്വ മോഹന്‍ ബിജെപിയില്‍; പാര്‍ട്ടി വിട്ടത് മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവ്

കോട്ടയം: സിപിഎം നേതാവും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മിനർവ്വ മോഹൻ ബിജെയിൽ ചേർന്നു. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ കോട്ടയത്തെ സ്വീകരണ വേദിയിലാണ്...

More News