Tuesday, July 27, 2021

അമ്മയുടെ പി.എസ്.സി.പഠനം കേട്ടുപഠിച്ച ഒന്നാംക്ലാസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി

Must Read

കൊട്ടാരക്കര:അമ്മയുടെ പി.എസ്.സി.പഠനം കേട്ടുപഠിച്ച ഒന്നാംക്ലാസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. നെടുവത്തൂർ ചാന്തൂർ ശ്രീലകത്തിൽ അനുകുമാറിന്റെയും ഐശ്വര്യയുടെയും മകൾ ദ്രുപദ(5)യാണ് ആ മിടുക്കി.

ഇന്ത്യൻ പ്രസിഡന്റുമാർ, സംസ്ഥാനങ്ങൾ, കേരളത്തിലെ ജില്ലകൾ, മുഖ്യമന്ത്രിമാർ തുടങ്ങിയ പേരുകൾ ക്രമപ്രകാരം സെക്കൻഡുകൾക്കുള്ളിൽ കാണാതെ പറഞ്ഞാണ്‌ റെക്കോഡ് നേടിയിരിക്കുന്നത്. ലോക്ഡൗൺ കാലത്ത് അമ്മ ഐശ്വര്യയുടെ പി.എസ്.സി.പഠനത്തിൽ ദ്രുപദയും ഒപ്പം കൂടുകയായിരുന്നു. അമ്മയോടു ചോദ്യങ്ങൾ ചോദിച്ചും ഉത്തരം പറഞ്ഞുമുള്ള പഠനം കണ്ണടയ്ക്കുംവേഗത്തിൽ ഉത്തരങ്ങൾ പറയുന്നതിലേക്ക് ദ്രുപദയെ എത്തിച്ചു. കുട്ടിയുടെ കഴിവു ശ്രദ്ധയിൽപ്പെട്ട ബി.ആർ.എം.സ്കൂൾ പ്രിൻസിപ്പിൽ സുധ അശോകനാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്‌സിന് അപേക്ഷിക്കാൻ നിർദേശിച്ചത്. എല്ലാ സംസ്ഥാനങ്ങളുടെയും പേരുകൾ പത്തുസെക്കൻഡിലും രാഷ്ട്രപതിമാരുടെ പേരുകൾ 13 സെക്കൻഡിലും ജില്ലകളുടെ പേരുകൾ ആറുസെക്കൻഡിലും മുഖ്യമന്ത്രിമാരുടെ പേരുകൾ 11 സെക്കൻഡിലും പറഞ്ഞാണ് റെക്കോഡിട്ടത്.

Leave a Reply

Latest News

ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം;ടി20 പരമ്പരയും സ്വന്തമാക്കുക ലക്ഷ്യമിട്ട് ശ്രീലങ്കക്കെതിരെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും

കൊളംബോ: ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം. ആദ്യ ടി20യില്‍ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല....

More News