Thursday, January 27, 2022

കോവിഡിനെ തുടർന്നുണ്ടായ മാനസികാസ്വാസ്ഥ്യത്തിൽ കിണറ്റിൽ ചാടിയ വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

Must Read

കോവിഡിനെ തുടർന്നുണ്ടായ മാനസികാസ്വാസ്ഥ്യത്തിൽ കിണറ്റിൽ ചാടിയ വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. തൃക്കൊടിത്താനം കൊടിനാട്ടുംകുന്ന് അഞ്ചാം വാർഡിൽ വാടകയ്ക്കു താമസിക്കുന്ന ചെത്തിക്കാട്ടു വീട്ടിൽ ലില്ലിക്കുട്ടി വർഗീസ് (68) ആണ് കിണറ്റിൽ ചാടിയത്. ലില്ലിക്കുട്ടിക്കും ഭർത്താവിനും കോവിഡ് ബാധിച്ചതിനാൽ മകളും കൊച്ചുമക്കളും നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച രാത്രിമുതൽ ലില്ലിക്കുട്ടിക്ക് ശക്തമായ ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരുന്നു.

തുടർന്ന് വീടിന്റെ പുറത്തിറങ്ങിയിരിക്കുകയും ബുധനാഴ്ച രാവിലെ ആറിന് കിണറ്റിൽ ചാടുകയായിരുന്നു.

ബഹളംകേട്ട് ഓടിയെത്തിയ അയൽവാസികൾ വാർഡംഗം ബിനോയ് ജോസഫിനെ വിവരം അറിയിച്ചു. അംഗമെത്തിയപ്പോൾ കിണറ്റിൽ മോട്ടോറിന്റെ പൈപ്പിൽ പിടിച്ചു കിടക്കുകയായിരുന്നു ലില്ലിക്കുട്ടി. ഉടൻ കയർ കെട്ടി താഴേക്ക്‌ ഇറക്കിക്കൊടുത്തു. തുടർന്ന് കയറിൽ പിടിച്ചു ലില്ലിക്കുട്ടിയെ സുരക്ഷിതയാക്കി നിർത്തി. ചങ്ങനാശ്ശേരി അഗ്നിരക്ഷാസേന യൂണിറ്റ് മറ്റൊരിടത്ത് പോയതിനാൽ തിരുവല്ല യൂണിറ്റിലെ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പി.എസ്. ബിനു പി.പി. കിറ്റ് ധരിച്ച് കിണറ്റിൽ ഇറങ്ങി ആളെ വലയിൽകയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ഗ്രേഡ് എ.എസ്.ടി.ഒ. എം.കെ. രാജേഷ് കുമാർ, ഫയർ റെസ്‌ക്യൂ ഓഫീസർമാരായിട്ടുള്ള ഹരിലാൽ, അരുൺ മോഹനൻ, ഷിബു, സജിമോൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News