Wednesday, October 27, 2021

അപകടത്തിൽ പരിക്കേറ്റയാളിന്റെ വിരലിൽ കുടുങ്ങിയ മോതിരം അഗ്നിരക്ഷാസേനയെത്തി മുറിച്ചുമാറ്റി

Must Read

അപകടത്തിൽ പരിക്കേറ്റയാളിന്റെ വിരലിൽ കുടുങ്ങിയ മോതിരം അഗ്നിരക്ഷാസേനയെത്തി മുറിച്ചുമാറ്റി. അയിലം മേലേവിള പുത്തൻവീട്ടിൽ മുഹമ്മദ് അൽത്താഫിന്റെ (22) വിരലിലാണ് മോതിരം കുടുങ്ങിയത്. ബൈക്ക് വർക്‌ഷോപ്പിൽ കാണിക്കുന്നതിനായി പോകുമ്പോൾ ബൈക്ക് തെന്നിമറിഞ്ഞാണ് അൽത്താഫിന് പരിക്കേറ്റത്.

ആറ്റിങ്ങൽ-ചിറയിൻകീഴ് റോഡിൽ വീരളം ക്ഷേത്രത്തിനടുത്താണ് അപകടമുണ്ടായത്. ഉടൻതന്നെ വലയികുന്ന് താലൂക്കാശുപത്രിയിലെത്തിച്ചു.

പരിശോധനയിൽ രണ്ട് വിരലുകൾക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തി.

പൊട്ടലുള്ള ഒരു വിരലിൽ മോതിരമുണ്ടായിരുന്നു. ഈ വിരൽ നീരുവന്ന് വീർത്തതോടെ മോതിരം ഊരിമാറ്റാൻ കഴിയാതായി. ആശുപത്രി അധികൃതർ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് ആറ്റിങ്ങൽ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്.

സ്റ്റേഷൻ ഓഫീസർ ജെ.ജിഷാദിന്റെ നേതൃത്വത്തിൽ അനീഷ്, ശ്രീനാഥ്, അമൽജിത്ത് എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി റിങ് കട്ടറുപയോഗിച്ച് മോതിരം മുറിച്ചുമാറ്റുകയായിരുന്നു.

അൽത്താഫിനെ വിദഗ്ദ്ധചികിത്സയ്ക്കായി വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽകോളേജിലേക്ക്‌ മാറ്റി

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News