Saturday, December 5, 2020

സി എ ജി റിപ്പോർട്ട് കരടാണോ അന്തിമമാണോ എന്നതല്ല വിഷയം; നിലപാടുകളാണ് പ്രശ്‌നമെന്ന് തോമസ് ഐസക്ക്

Must Read

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം: സി എ ജി റിപ്പോർട്ട് കരടാണോ അന്തിമമാണോ എന്നതല്ല വിഷയമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സി എ ജിയുടെ വാദമുഖങ്ങൾ കേരളത്തെ എത്തരത്തിൽ ബാധിക്കുമെന്നതാണ് വിഷയം. സി എ ജി എടുക്കുന്ന നിലപാട് കെ ഫോൺ, ട്രാൻസ്‌ഗ്രിഡ് തുടങ്ങി പദ്ധതികളെ അട്ടിമറിക്കുന്നതാണ്. യു ഡി എഫ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. അതല്ലാതെ റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നു പറഞ്ഞ് പുകമറ സൃഷ്‌ടിക്കുകയല്ല വേണ്ടതെന്നും തോമസ് ഐസക്ക് പറഞ്ഞു.

കിഫ്‌ബി വായ്‌പ്പകൾ ഓഫ് ബഡ്‌ജറ്റ് വായ്‌പകളല്ല. അത് ഇന്ത്യയിൽ കേന്ദ്ര സംസ്ഥാന സർ‌ക്കാരുകൾ ചെയ്യുന്നുണ്ട്. ഇതൊക്കെ സംസ്ഥാന സർക്കാരിന്റെ പ്രത്യക്ഷ ബാദ്ധ്യതകല്ല. ഉത്തമ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് താൻ കരട് റിപ്പോർട്ടെന്ന് പറഞ്ഞത്. കിഫ്‌ബിക്ക് തനത് വരുമാനമില്ല. സി എ ജി ഓഡിറ്റ് നടത്തിയ സമയത്ത് കിഫ്‌ബി ആകെ വായ്‌പയെടുത്തത് മുവായിരത്തിൽപ്പരം കോടി രൂപയാണ്. ഒരു ഘട്ടത്തിലും സർക്കാരുമായി ആലോചിക്കാതെ ഏകപക്ഷീയമായ തീരുമാനം അടിച്ചേൽപ്പിക്കുകയാണെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി.
അടിസ്ഥാനരഹിതമായ ആരോപണങ്ങളും നിഗമനങ്ങളുമാണ് സി എ ജി ഉയർത്തുന്നത്. കേളത്തിന്റെ വികസനത്തെ ശ്വാസം മുട്ടിക്കുകയാണ്. മസാല ബോണ്ടിന് ആർ ബി ഐ അനുമതിയുണ്ട്. ഭരണഘടനപരമായി മസാല ബോണ്ടിന് യാതൊരു പ്രശ്‌നവുമില്ല. കേരളത്തിനെതിരെ വലിയ ഗൂഢാലോചനയാണ് നടക്കുന്നത്. എ ജി പോലും എഴുതാത്ത കാര്യമാണ് ഡൽഹിയിൽ നിന്ന് കൂട്ടിച്ചേർത്തത്. സംസ്ഥാന സർക്കാരിനെ ഒരു കാര്യവും അറിയിക്കാതെയാണ് നിയമസഭയിൽ വയ്‌ക്കാൻ വേണ്ടി റിപ്പോർട്ട് നൽകിയതെന്നും തോമസ് ഐസക്ക് പറഞ്ഞു.
ഇത് ചെറിയ കളിയല്ല. ഈ സംസ്ഥാനത്തെ തകർക്കാൻ വേണ്ടിയുളള വമ്പൻ ഗൂഢാലോചനയാണ്. ഇത് കേരളത്തിെ ഭാവിയുടെ പ്രശ്‌നമാണ്. ഇതിനെ ചെറുക്കുന്നതിന് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും സജീവമായി നിലനിൽക്കണം. അന്തിമ റിപ്പോർട്ടെങ്കിലും താൻ ഉന്നയിച്ച വാദങ്ങൾ സജീവമായി നിലനിൽക്കുന്നു. എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും ധനമന്ത്രി അഭ്യർത്ഥിച്ചു.ഉത്തമ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കരട് റിപ്പോർട്ടെന്ന് പറഞ്ഞത്. റിപ്പോർട്ട് പുറത്തുവിട്ടത് ചട്ടലംഘനമാണെങ്കിൽ നേരിടാം. അവകാശലംഘനം നേരിടാൻ തയ്യാറാണ്. ടെൻഡർ വിളിച്ച് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കിഫ്‌ബി ഓഡിറ്ററെ നിയമിച്ചത്. കിഫ്‌ബി ഡയറക്‌ടർ ബോർഡ് ഏറാൻമൂളികളല്ല. ചർച്ചകൾ വിശദമായി അവിടെ നടക്കാറുണ്ട്. മൂന്ന് നാല് മണിക്കൂറുകളാണ് ചർച്ചകൾ നീണ്ടുനിൽക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. Thiruvananthapuram: Finance Minister Thomas Isaac has said that it is not a matter of whether the CAG report is draft or final. What are the arguments of CAG in Kerala?

Leave a Reply

Latest News

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20 അരങ്ങേറ്റം അവിസ്മരണീയമാക്കി കട്ട പിന്തുണയുമായി ഒപ്പം...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്മാവതിയെ കൊന്ന ശേഷം...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279,...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318,...

ഇനി വാഹനങ്ങൾ പ്ലാസ്റ്റിക് ബബിളിൽ സുരക്ഷിതം 

കൊറോണ കാലത്ത് വാഹനങ്ങളുടെ വിതരണം കൂടുതല്‍ സുരക്ഷിതമാക്കാനായി വാഹനങ്ങള്‍ ഒരു പ്രത്യേക പ്ലാസ്റ്റ് കവചത്തിനുള്ളില്‍ സൂക്ഷിക്കുന്ന സംവിധാനം അവതരിപ്പിച്ച്‌ ടാറ്റ മോട്ടോര്‍സ്. റിപ്പോര്‍ട്ട് അനുസരിച്ച്‌ ഡെലിവറിക്ക് മുമ്ബുള്ള പരിശോധനയ്ക്ക് ശേഷം വാഹനം ഈ...

More News