Sunday, December 5, 2021

പെട്രോൾ, ഡീസൽ വില കുറച്ച കേന്ദ്രത്തിന്റെ നടപടി പോക്കറ്റടിക്കാരന്റെ ന്യായം പോലെയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ

Must Read

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില കുറച്ച കേന്ദ്രത്തിന്റെ നടപടി പോക്കറ്റടിക്കാരന്റെ ന്യായം പോലെയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കഴിഞ്ഞ ഏതാനും മാസങ്ങളായി 30 രൂപയാണ് ഇന്ധനവില വർദ്ധിച്ചത്. ഇതിന് പിന്നാലെ 5 രൂപ കുറയ്ക്കുന്നത് പോക്കറ്റടിച്ച ശേഷം വണ്ടിക്കൂലിക്ക് 5 രൂപ കൊടുക്കുന്നതുപോലെയാണെന്നും ധനമന്ത്രി പരിഹസിച്ചു.

കേരളം ഇന്ധനനികുതി കുറയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രം എക്സൈസ് നികുതി കുറച്ചതിന് ആനുപാതികമായി കുറവുണ്ടെന്നും അതിനാൽ ഇനി സംസ്ഥാനം ഇന്ധനവില കുറയ്ക്കില്ലെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.

സംസ്ഥാനങ്ങൾക്ക് നികുതി കുറയ്ക്കുന്നതിന് പരിധിയുണ്ടെന്നും കേന്ദ്രം വില കുറച്ചതിന് ആനുപാതികമായി സംസ്ഥാനവും വില കുറച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 10 രൂപ ഡീസലിന് കേന്ദ്രം കുറച്ചപ്പോൾ സംസ്ഥാനം 2.50 രൂപയും പെട്രോളിന് 5 രൂപ കുറച്ചപ്പോൾ 1.60 രൂപയോളവും ആനുപാതികമായി കേരളത്തിൽ കുറവ് വന്നതായും ധനമന്ത്രി ചൂണ്ടിക്കാട്ടി

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News