ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാഹനാപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു

0

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാഹനാപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. മന്ത്രിയുടെ കാറിന്‍റെ പിന്നിലെ ടയർ ഓട്ടത്തിനിടെ പൊട്ടിത്തെറിച്ച് ഊരി മാറി. വണ്ടി നിയന്ത്രണം നഷ്ടപ്പെട്ടെങ്കിലും വേഗത കുറവായതിനാൽ അപകടമൊഴിവായി. തിരുവനന്തപുരം കുറവൻകോണത്തിന് സമീപമായിരുന്നു അപകടം.

,പിന്നീട് മറ്റൊരു വാഹനത്തിലാണ് മന്ത്രി യാത്ര തുടർന്നത്. രണ്ട് ലക്ഷം കിലോ മീറ്ററിലേറെ ഓടിയ ഇന്നോവ കാറാണ് ധനമന്ത്രി ഉപയോഗിക്കുന്നത്. വാഹനത്തിന്‍റെ മോശം സ്ഥിതിയാണ് അപകട കാരണമെന്നാണ് സൂചന

Leave a Reply