Saturday, May 15, 2021

സിനിമ, നാടക പ്രവര്‍ത്തകന്‍ വേണു മാങ്ങാട് മരിച്ചു

Must Read

ഉദുമ: സിനിമ, നാടക പ്രവര്‍ത്തകന്‍ വേണു മാങ്ങാട് (48) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മലയാളം, തമിഴ് സിനിമയിലും നിരവധി അമച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചു. മികച്ച നാടക നടനായി നിരവധി തവണ അംഗീകാരം ലഭിച്ചിട്ടുണ്ട്. നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നാട്ടകിന്റെ കാസര്‍കോട് മേഖല എക്‌സിക്യൂട്ടീവ് അംഗമാണ്.

ചെറിയ മാങ്ങാട്ടെ പരേതനായ ചേവരി കുമാരന്‍ നായരുടെയും മേലത്ത് ലക്ഷ്മിയമ്മയുടെയും (സി.പി.എം മാങ്ങാട് ഒന്ന് ബ്രാഞ്ചംഗം) മകനാണ്. ഭാര്യ: പി. സുകുമാരി (വനിത സംഭരക്ഷണ ഓഫീസ്, കാസര്‍കോട്). സഹോദരങ്ങള്‍: ഗീത കുട്ടി (കൊട്ടോടി), ശശികുമാര്‍ (മാങ്ങാട്), സുമകുട്ടി (പെരുമ്പള).

English summary

Film and drama activist Venu Mangad has died

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News