Sunday, June 20, 2021

സ്വകാര്യ ലാബ് ഉടമകള്‍ അറിയാൻ, ഒദ്യോഗിക നിരക്ക് പ്രകാരം ഷുഗർ പരിശോധിക്കണമെങ്കിൽ ഫീസ് പത്തു രൂപയാണ്. എന്നാൽ നിങ്ങൾ വാങ്ങുന്നത് 50 രൂപ, അർബുദ രോഗ പരിശോധനയ്ക്കുള്ള സ്മിയർ ഫ്ലൂയിഡ് പരിശോധനയ്ക്ക് ഔദ്യോഗിക നിരക്ക് 25 രൂപ വാങ്ങുന്നത് 225 മുതൽ മുകളിലോട്ടാണ് അൾട്രാ സൗണ്ട് സ്‌കാനിങ്ങിനു ഔദ്യോഗിക നിരക്ക് 100 രൂപ വാങ്ങുന്നത് 500 രൂപയും; നിരക്ക് കൂട്ടി വാങ്ങാം; മഹാമാരി കാലത്ത് കോവിഡ് പരിശോധന നിരക്ക് കുറക്കില്ലല്ലെ; ജനം നിങ്ങളെ കല്ലെറിയാതിരിക്കട്ടെ

Must Read

സം​​​സ്ഥാ​​​ന​​​ത്തെ കോ​​​വി​​​ഡ് നി​​​ര്‍​ണ​​​യ​​​ത്തി​​​നു​​​ള്ള ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ ടെ​​​സ്റ്റ് നി​​ര​​ക്ക് 1700 രൂ​​​പ​​​യി​​​ല്‍നി​​​ന്ന് 500 രൂ​​​പ​​​യാ​​​ക്കി കു​​​റ​​​ച്ച സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി ന​​​ല്‍​കിയ സ്വ​​​കാ​​​ര്യ ലാ​​​ബ് ഉ​​​ട​​​മ​​​ക​​​ള്‍ അറിയാൻ. ബാക്കി എല്ലാ ടെസ്റ്റുകൾക്കും സർക്കാർ നിശ്ചയിച്ചതിലും അഞ്ചിരട്ടി തുകയല്ലെ നിങ്ങൾ വാങ്ങുന്നത്. ഒരെണ്ണത്തിന് കുറച്ചാലെന്താ. ഓരോ മലയാളിയും ചോദിക്കുന്ന ചോദ്യമാണിത്.

ലാബുകളിൽ വിവിധ പരിശോധനകൾക്ക് എത്ര രൂപ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്? എത്രയാണ് വാങ്ങുന്നത് എന്നത് സംബന്ധിച്ച് മീഡിയ മലയാളം നടത്തിയ അന്വേഷണത്തിൽ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

ഈ വർഷം ജനുവരിയിൽ ലഭിച്ച വിവരാവകാശ നിയമപ്രകരമുള്ള മറുപടിയിലെ കണക്കുകൾ

ഓരോ പരിശോധനകൾക്കും സർക്കാർ നിശ്ചിത ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഒദ്യോഗിക നിരക്ക് പ്രകാരം ഷുഗർ പരിശോധിക്കണമെങ്കിൽ ഫീസ് പത്തു രൂപയാണ്. എന്നാൽ സ്വകാര്യ ലാബുകൾ വാങ്ങുന്നത് 40 രൂപയോ അതിലധികമോ ആണ്. അർബുദ രോഗ പരിശോധനയ്ക്കുള്ള സ്മിയർ ഫ്ലൂയിഡ് പരിശോധനയ്ക്ക് ഔദ്യോഗിക നിരക്ക് 25 രൂപയാണ്. എന്നാൽ സ്വാകാര്യ ലാബുകൾ വാങ്ങുന്നത് 225 മുതൽ മുകളിലോട്ടാണ് അൾട്രാ സൗണ്ട് സ്‌കാനിങ്ങിനു ഔദ്യോഗിക നിരക്ക് 100 രൂപയാണ് സ്വാകാര്യ ലാബുകൾ വാങ്ങുന്നത് 500 രൂപയും. അങ്ങനെ പോകുന്നു ഓരോ പരിശോധനകളുടെയും നിരക്കുകൾ.

ഒരേ ടെസ്റ്റിനു പോലും പല തരത്തിലുള്ള ഫീസാണ് സ്വകാര്യ ലാബുകൾ ഈടാക്കുന്നത്. ഇതിനു പ്രധാന കാരണം സർക്കാർ നിയന്ത്രണമില്ലാത്തതുകൊണ്ടാണ്. അതുപോലെ പല സ്വകാര്യ ലാബുകളിലും ഉപയോഗിക്കുന്ന ഉപകരണങ്ങളും രാസവസ്തുക്കളും ഗുണ നിലവാരം കുറഞ്ഞതാണ്. വിദേശത്തോ വൻ കിട ലാബുകളിൽ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന ഉപകരണങ്ങളാണ് പല സ്വകാര്യ ലാബുകളിലും ഉപയോഗിക്കുന്നതെന്ന് ആരോപണമുണ്ട്. പുതിയ ലാബ് തുടങ്ങാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി മതിയെന്നാണ് ചട്ടം. പെട്ടിക്കടകൾ തുടങ്ങണമെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയാണ് വേണ്ടത്. അതുകൊണ്ടാണ് സംസ്ഥാനത്ത് പെട്ടിക്കടകൾ തുടങ്ങുന്ന ലാഘവത്തോടെ സ്വകാര്യ ലാബുകൾ ആരംഭിക്കുന്നതെന്നാണ് പരാതി. എയിഡ്‌സ് അർബുദം തുടങ്ങിയ രോഗങ്ങൾ നിർണ്ണയിക്കുന്നതിന് സംസ്ഥാനത്ത് രണ്ട് ലാബുകൾക്ക് മാത്രമാണ് ആരോഗ്യ വകുപ്പ് അനുമതി നൽകിയിട്ടുള്ളത്

ചാപിള്ളയായ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പുനർജനിക്കണം

ചെറിയ പെട്ടിക്കട തുടങ്ങാന്‍ തദ്ദേശ സ്ഥാപനത്തില്‍നിന്ന് ലഭിക്കുന്ന അനുമതി മാത്രമുണ്ടെങ്കില്‍ ക്ലിനിക്കല്‍ ലാബുകള്‍ തുടങ്ങാമെന്നതായിരുന്നു 2009 കാലഘട്ടത്തിലെ സര്‍ക്കാര്‍ നിലപാട്. നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ സ്വകാര്യ ആശുപത്രികളുടെയും, ക്ലിനിക്കല്‍ ലാബുകളുടെയും നിയന്ത്രണത്തിന് നിയമമില്ലെന്നും, രൂപീകരിക്കാമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിന്റെ ഭാഗമായി 2014 ല്‍ കരട് നിയമം തയാറാക്കി. ആശുപത്രികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും, സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളായി തിരിക്കുന്നതിനും കരട് നിയമത്തില്‍ വ്യവസ്ഥയുണ്ടായിരുന്നു. ആശുപത്രികളിലെ ചികില്‍സാച്ചെലവ്, ലാബുകളിലെ പരിശോധനയ്ക്ക് ഏകീകൃത ഫീസ്, ടെക്നീഷ്യന്‍മാരുടെ യോഗ്യതാ നിര്‍ണയം എന്നിവയെല്ലാം ഇതിലുണ്ടായിരുന്നു. എന്നാല്‍ 2019 ജനുവരി ഒന്നിന് നിലവില്‍ വന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തില്‍ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനെക്കുറിച്ചുമാത്രമാണ് പരാമര്‍ശിച്ചത്. അതിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ നല്‍കിയ രണ്ടുവര്‍ഷ കാലാവധി ഈ മാസം പൂര്‍ത്തിയായിട്ടും നടപടിയൊന്നും ഉണ്ടായതുമില്ല

സംസ്ഥാന സർക്കാരിന്റെ രണ്ടാം വർഷത്തെ നേട്ടമായി കൊട്ടിഘോഷിച്ച ‘ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്” ഫയലിൽ സുഖനിദ്ര. സ്വകാര്യ ആശുപത്രികളെയും ലാബുകളെയും നിയന്ത്രിക്കുന്നതിനായാണ് നിയമം കൊണ്ടുവന്നത്. ആശുപത്രികളും ക്ലിനിക്കുകളും നിയമം അംഗീകരിച്ച് രജിസ്റ്റർ ചെയ്യാത്തതാണ് ഇരുട്ടടിയായത്.

കേന്ദ്ര സർക്കാരിന്റെ 2010ലെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ മാതൃകയിലാണ് സംസ്ഥാനത്തും നിയമം കൊണ്ടുവന്നത്. 2018 ഫെബ്രുവരി ഒന്നിന് നിയമസഭ കടന്ന നിയമം 2019 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരുമെന്നാണ് മന്ത്രി കെ.കെ. ശൈലജ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ജനത്തിന് ഗുണകരമായിരുന്ന നിയമം നടപ്പിലാക്കാതെ സർക്കാർ തന്നെ പിൻവലിഞ്ഞു.

അലോപ്പതി, ആയുർവേദം, ഹോമിയോ തുടങ്ങിയ എല്ലാ ചികിത്സാ കേന്ദ്രങ്ങളും നിയമത്തിന്റെ പരിധിയിലുണ്ടായിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ അലോപ്പതിക്കാണ് നിയമം ബാധകമാക്കിയത്. താത്കാലികമായി സ്റ്റാൻഡേർഡ് നോക്കാതെ എല്ലാ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യണമെന്നും, രണ്ട് വർഷത്തിനുള്ളിൽ ഇവ സ്റ്റാൻഡേർഡ് നേടണമന്നുമായിരുന്നു പറഞ്ഞിരുന്നത്.

നിയമം ഇങ്ങനെ

 ആശുപത്രികളെയും ലാബുകളെയും നിയന്ത്രിച്ച് ഫീസ് ഏകീകരിക്കുക

 ഡോക്ടർക്ക് പിഴവുണ്ടായാൽ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള വ്യവസ്ഥകൾ

 ദേശീയ അക്രിഡിറ്റേഷനുള്ള വൻകിട ആശുപത്രികളും സർക്കാർ ആശുപത്രികൾക്കും ബാധകമല്ല

 താത്കാലിക രജിസ്ട്രേഷനും മൂന്നു വർഷം കൂടുമ്പോൾ പുതുക്കുന്ന സ്ഥിരം രജിസ്ട്രേഷനും

 ആദ്യഘട്ടത്തിൽ നിയമം ബാധകമാക്കിയത് അലോപ്പതി വിഭാഗത്തിന്

 നിരക്ക് പ്രദർശിപ്പിക്കണം

നിയമം നടപ്പിലായെങ്കിൽ സർക്കാർ നിശ്ചയിക്കുന്ന ചികിത്സാ നിരക്കുൾപ്പെടെയുള്ളവ ജനം ശ്രദ്ധിക്കുന്ന വിധം ആശുപത്രിയിൽ പ്രദർശിപ്പിക്കുമായിരുന്നു. രോഗികളിൽ നിന്ന് പലതരത്തിൽ പണം ഈടാക്കി ഗുണനിലവാരമില്ലാത്ത ചികിത്സ നൽകുന്ന സാഹചര്യവും ഒഴിവാകും. മാനദണ്ഡങ്ങളിൽ നിന്ന് ആശുപത്രികൾ വ്യതിചലിക്കുകയോ നിലവാരമുള്ള ചികിത്സ ലഭ്യമാക്കാതിരിക്കുകയോ ചെയ്താൽ പരാതി നൽകാനാകും. പരാതി ശരിയെന്ന് കണ്ടാൽ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെ കൗൺസിലിന് നിയമപരമായ അവകാശമുണ്ട്. വ്യാജചികിത്സകരെ അകറ്റുന്നതിനും നിയമം സഹായിക്കുമായിരുന്നു.

.

Leave a Reply

Latest News

മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി ഒന്നിലധികം ഡെല്‍റ്റ പ്ലസ് വകഭേദം

മുംബൈ: കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയില്‍ നിന്ന് കരകയറുന്ന മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി ഒന്നിലധികം ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച കേസുകള്‍ കണ്ടെത്തി. രത്‌നഗിരി, നവി മുംബൈ,...

More News