Wednesday, October 27, 2021

വീടുവിട്ടിറങ്ങിയ കമിതാക്കളുടെ വീട്ടുകാർ തമ്മിൽ പോലീസ് സ്‌റ്റേഷന് മുമ്പിൽ പൊരിഞ്ഞ തല്ല്

Must Read

വീടുവിട്ടിറങ്ങിയ കമിതാക്കളുടെ വീട്ടുകാർ തമ്മിൽ പോലീസ് സ്‌റ്റേഷന് മുമ്പിൽ പൊരിഞ്ഞ തല്ല്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. സഹോദരിമാരുടെ മക്കളാണ് പ്രണയിച്ച് കഴിഞ്ഞദിവസം വീടുവിട്ടത്. പെൺകുട്ടിയുടെ വീട്ടുകാർ പരാതിപ്പെട്ടതിനെത്തുടർന്ന് അന്വേഷണത്തിൽ ആൺകുട്ടിയുടെ പള്ളുരുത്തിയിലെ വീട്ടിൽനിന്നും ഇവരെ പോലീസ് കണ്ടെത്തി. ചൊവ്വാഴ്ച വീട്ടുകാരെ ചർച്ചയ്ക്കായി വിളിച്ചിരുന്നു. സ്റ്റേഷന് മുമ്പിൽ വെച്ച് ബന്ധുക്കളായ വീട്ടുകാർ തമ്മിൽ കണ്ടുമുട്ടിയതോടെ പോർവിളിയും ഭീഷണിയുമായി. തുടർന്ന് പരസ്പരം ആക്രമിച്ചു. പരിക്കേറ്റ ഇവരെ പോലീസാണ് പിടിച്ചുമാറ്റിയത്. പെൺകുട്ടിയുടെ പിതാവ്, ആൺകുട്ടിയുടെ പിതാവ് എന്നിവരുടെ പേരിൽ കേസെടുത്തിട്ടുണ്ട്.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News