Sunday, January 23, 2022

വിമാനയാത്രയ്ക്കിടെ ഭക്ഷണം കഴിക്കാൻ മാസ്ക് അഴിച്ചുമാറ്റിയ വയോധികനെ ആക്രമിച്ച് സഹയാത്രിക

Must Read

ഫ്ലോറിഡ: വിമാനയാത്രയ്ക്കിടെ ഭക്ഷണം കഴിക്കാൻ മാസ്ക് അഴിച്ചുമാറ്റിയ വയോധികനെ ആക്രമിച്ച് സഹയാത്രിക. ഫ്ലോറിഡയിലെ താംബയിൽ നിന്ന് ജോർജിയയിലെ അറ്റ്ലാന്‍റയിലേക്ക് പോകുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനത്തിലാണ് സംഭവം. വയോധികന്‍റെ മുഖത്ത് തുപ്പുകയും അദ്ദേഹത്തെ അ ടിക്കുകയുമായിരുന്നു. സംഭവത്തിൽ പട്രീഷ്യ യാനെറ്റ് കോൺവാൾ എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നാ​യി മാ​സ്ക് ഊ​രി മാ​റ്റി​യ വൃ​ദ്ധ​നു​നേ​രെ യു​വ​തി ആ​ക്രോ​ശി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. മാ​സ്‌​ക് ധ ​രി​ച്ചി​ല്ലെ​ങ്കി​ല്‍ നീ ​ജ​യി​ലി​ല്‍ പോ​കു​മെ​ന്നും ഈ ​യു​വ​തി പ​റ​യു​ന്നു​ണ്ട്. ഈ ​സ​മ​യം യു​വ​തി മാ​സ്‌​ക് ധ ​രി​ച്ചി​ട്ടി​ല്ലെ​ന്ന​താ​ണ് വൈ​രു​ദ്ധ്യം. മു​ഖ​ത്ത് നി​ന്ന് താ​ഴ്ത്തി താ​ടി​യി​ലാ​യാ​ണ് മാ​സ്‌​ക് ഇ​ട്ടി​രു​ന്ന​ത്.

വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ യു​വ​തി​യെ പി​ടി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ അ​വ​ർ വ​യോ​ധി​ക​ന്‍റെ മു​ഖ​ത്ത് അ​ടി​ക്കു​ക​യും തു​പ്പു​ക​യും ചെ​യ്യു​ന്നു​ണ്ട്. വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത​തി​നു പി​ന്നാ​ലെ പോ​ലീ​സ് എ​ത്തി കോ​ൺ​വാ​ളി​നെ അ​റ​സ്റ്റ് ചെ​യ്തു. യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടി​ൽ ക്ഷ​മ ചോ​ദി​ച്ച ഡെ​ല്‍​റ്റ എ​യ​ര്‍​ലൈ ന്‍​സ്, ഇ​ത്ത​രം പെ​രു​മാ​റ്റ​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ വി​മാ​ന​ത്തി​നു​ള്ളി​ല്‍ ഒ​രു ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

ഫെ​ഡ​റ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വ​തി​യെ 20,000 ഡോ​ള​ർ ബോ​ണ്ടി​ൽ വി​ട്ട​യ​ച്ചു

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News