Sunday, September 26, 2021

പൂർവവിദ്യാർഥി കൂട്ടായ്മയുടെ വാട്‌സാപ്പ് ഗ്രൂപ്പ് വഴി വീണ്ടും പ്രണയം തുടങ്ങി; ഒടുവിൽ ഒളിച്ചോടൽ;അഞ്ചുവയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റുചെയ്തു

Must Read

അഞ്ചുവയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റുചെയ്തു. കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നു ബോധ്യപ്പെട്ടതിനെത്തുടർന്നു കുട്ടികളുടെ സംരക്ഷണനിയമപ്രകാരമാണ് അറസ്റ്റ്.

കായംകുളം സ്വദേശി രമ്യ (28), വികാസ് (28) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇരുവരും സ്കൂളിൽ ഒരുമിച്ചുപഠിച്ചവരാണ്. സ്കൂളിലെ പൂർവവിദ്യാർഥി കൂട്ടായ്മയുടെ വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് ഇരുവരും പരിചയം പുതുക്കിയത്. തുടർന്ന് പ്രണയത്തിലായെന്നും പോലീസ് പറഞ്ഞു.

10 ദിവസം മുൻപുപോയ ഇവർ എറണാകുളത്തു താമസിക്കുകയായിരുന്നു. യുവതിയുടെ ബന്ധുവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. എസ്.എച്ച്.ഒ. മുഹമ്മദ്ഷാഫിയുടെ നേതൃത്വത്തിലാണ്‌ ഇവരെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡുചെയ്തു.

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News