Thursday, December 2, 2021

മലവെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ബന്ധുവിനു പങ്കുവച്ചതിനു പിന്നാലെ ഫൗസിയെയും കുട്ടികളെയും ഉരുള്‍ കവര്‍ന്നു

Must Read

കൊക്കയാര്‍ (ഇടുക്കി): മലവെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ബന്ധുവിനു പങ്കുവച്ചതിനു പിന്നാലെ ഫൗസിയെയും കുട്ടികളെയും ഉരുള്‍ കവര്‍ന്നു.
കാഞ്ഞിരപ്പള്ളി ചേരിപ്പുറത്ത്‌ സിയാദും ഭാര്യ ഫൗസിയയും മക്കളും ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണു കഴിഞ്ഞ ദിവസം ഫൗസിയയുടെ വീടായ കൂട്ടിക്കലില്‍ എത്തിയത്‌. ഇതിനിടെയാണ്‌ ശനിയാഴ്‌ച രാവിലെ മുതല്‍ അപ്രതീക്ഷിത മഴയെത്തിയത്‌. മലവെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി കാഞ്ഞിരപ്പിള്ളിയിലുള്ള ബന്ധുവിന്‌ ഫൗസിയ പങ്കുവയ്‌ക്കുകയും ചെയ്‌തിരുന്നു.
തൊട്ടുപിന്നാലെയാണ്‌ വീടിന്‌ മുകള്‍ ഭാഗത്ത്‌ നിന്ന്‌ ഉരുള്‍പൊട്ടി വലിയ പാറക്കല്ലുകളും മരങ്ങളും ഒഴുകിയെത്തി ഫൗസിയേയും കുട്ടികളെയും സഹോദരന്റെ കുട്ടികളെയും മലവെള്ളം കവര്‍ന്നെടുത്തത്‌.
മുറ്റത്ത്‌ കിടന്നിരുന്ന ഓട്ടോറിക്ഷയില്‍ ഇരുന്നാണ്‌ കുട്ടികള്‍ കളിച്ചുകൊണ്ടിരുന്നത്‌. സിയാദ്‌ ഈ സമയം മുറ്റത്തുണ്ടായിരുന്നു. മലവെള്ളം വരുന്നതുകണ്ട്‌ സിയാദ്‌ ഓടിമാറിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. ഫൗസിയ വീടിനുള്ളിലായിരുന്നെങ്കിലും മലവെള്ള പാച്ചിലില്‍ ഫൗസിയയും വീടും ഉള്‍പ്പെടെ ഒലിച്ചു പോകുകയായിരുന്നു.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News