മദ്യപിച്ചെത്തിയ മകന്റെ കുത്തേറ്റ്‌ അച്‌ഛന്‍ മരിച്ചു

0

മാന്നാര്‍: മദ്യപിച്ചെത്തിയ മകന്റെ കുത്തേറ്റ്‌ അച്‌ഛന്‍ മരിച്ചു. ബുധനൂര്‍ എണ്ണയ്‌ക്കാട്‌ പെരിങ്ങിലിപ്പുറം അരിയന്നൂര്‍ കോളനിയില്‍ ശ്യാമളാലയത്തില്‍ തങ്കരാജാ(65)ണു മരിച്ചത്‌. മകന്‍ സജീവി(36)നെ അറസ്‌റ്റ്‌ ചെയ്‌തു.
ഞായറാഴ്‌ച രാത്രി എട്ടിന്‌ ശേഷം മദ്യപിച്ചെത്തിയ സജീവും അച്‌ഛനുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന്‌ കൈയിലുണ്ടായിരുന്ന സ്‌ക്രൂൈഡ്രവര്‍ ഉപയോഗിച്ച്‌ അച്‌ഛന്റെ നെഞ്ചില്‍ സജീവ്‌ കുത്തുകയും പിന്നിലേക്ക്‌ തള്ളിയിടുകയുമായിരുന്നു. നെഞ്ചില്‍ ആഴത്തിലേറ്റ കുത്താണു മരണകാരണമെന്നു കരുതുന്നു. 9.30 ന്‌ അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തങ്കരാജ്‌ കുത്തേറ്റ്‌ കിടക്കുകയായിരുന്നു.
പഞ്ചായത്തംഗം സുരേഷ്‌ അറിയിച്ചതനുസരിച്ച്‌ പോലീസ്‌ സ്‌ഥലത്തെത്തി പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന്‌ സജീവിനെ കസ്‌റ്റഡിയിലെടുത്തു. ഇന്നലെ ഉച്ച കഴിഞ്ഞ്‌ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം നാലരയോടെ മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കി. സംസ്‌കാരം നടത്തി. ഭാര്യ: ശ്യാമള. മകള്‍: സരിത. മരുമകന്‍: ശെല്‍വന്‍.

Leave a Reply