Monday, December 6, 2021

കണ്ണൂര്‍ സിറ്റിയില്‍ ചികിത്സ കിട്ടാതെ 11 വയസുകാരി ഫാത്തിമ മരിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവും മന്ത്രവാദചികിത്സ നടത്തിയ പള്ളി ഇമാമും അറസ്‌റ്റില്‍

Must Read

കണ്ണൂര്‍ : കണ്ണൂര്‍ സിറ്റിയില്‍ ചികിത്സ കിട്ടാതെ 11 വയസുകാരി ഫാത്തിമ മരിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവും മന്ത്രവാദചികിത്സ നടത്തിയ പള്ളി ഇമാമും അറസ്‌റ്റില്‍. കുഞ്ഞിപ്പള്ളി ഇമാം ഉവൈസ്‌, കുട്ടിയുടെ പിതാവ്‌ സത്താര്‍ എന്നിവരാണ്‌ അറസ്‌റ്റിലായത്‌.
പനി ബാധിച്ച്‌ ഗുരുതരാവസ്‌ഥയിലായിട്ടും ശാസ്‌ത്രീയ ചികിത്സ നല്‍കാതെ മതപരമായ പ്രാര്‍ഥനയിലൂടെ സുഖപ്പെടുത്താന്‍ ശ്രമിച്ചതാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം. കുട്ടിയുടെ പിതാവിനെതിരേ ജുവനൈല്‍ ജസ്‌റ്റിസ്‌ ആക്‌ട്‌ പ്രകാരവും ഇമാമിനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്‌ക്കും കേസെടുത്തതായി കണ്ണൂര്‍ സിറ്റി പോലീസ്‌ കമ്മിഷണര്‍ ആര്‍.ഇളങ്കോ അറിയിച്ചു.
ഫാത്തിമയെ ആശുപത്രിയില്‍ കൊണ്ടുപോകാനോ ഡോക്‌ടറെ കാണിക്കാനോ മരുന്നുകള്‍ നല്‍കാനോ കുടുംബം തയാറായില്ല. പകരം കുഞ്ഞിപ്പള്ളി ഇമാം ഉവൈസ്‌ ജപിച്ച്‌ ഊതല്‍ ചികിത്സ നടത്തുകയാണ്‌ ചെയ്‌തതെന്നു പോലീസ്‌ പറഞ്ഞു. കുട്ടിക്കു പനി കൂടി ഗുരുതരാവസ്‌ഥയിലായെങ്കിലും നാല്‌ ദിവസത്തോളം ഒരു തരത്തിലുള്ള ചികിത്സയും ലഭിച്ചില്ല.
ആരോഗ്യനില തീര്‍ത്തും മോശമായതോടെയാണ്‌ ഉസ്‌താദ്‌ വന്ന്‌ ജപ ചികിത്സ നടത്തിയത്‌. കുട്ടി മരിച്ച ശേഷമാണ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. ശ്വാസകോശത്തിലുണ്ടായ അണുബാധയാണ്‌ മരണകാരണമെന്നാണ്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ഇമാമായ ഉവൈസിന്റെ സ്വാധീനം മൂലമാണ്‌ മകള്‍ക്കു ചികിത്സ നല്‍കാന്‍ സത്താര്‍ തയാറാകാതിരുന്നെതന്നാണു പോലീസ്‌ പറയുന്നത്‌.
രക്ഷിതാവ്‌ എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ പാലിക്കാത്തതിനാലാണ്‌ ജുവനൈല്‍ ജസ്‌റ്റിസ്‌ ആക്‌ട്‌ പ്രകാരം പിതാവ്‌ സത്താറിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. മന്ത്രവാദം നടന്നു എന്ന്‌ ബോധ്യമായതിനാല്‍ അതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തും. പെണ്‍കുട്ടിക്ക്‌ മറ്റുരീതിയിലുള്ള ശാരീരിക ഉപദ്രവം നേരിടേണ്ടിവന്നിട്ടില്ലെന്നും ആ തരത്തിലുള്ള മന്ത്രവാദ കര്‍മങ്ങള്‍ നടത്തിയിട്ടില്ലെന്നും പോലീസ്‌ പറഞ്ഞു.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News