ഫാദർ ജോസ് ചിറ്റിലപ്പിള്ളി അന്തരിച്ചു; വിട പറഞ്ഞത് ബൈബിളിനെ സാമൂഹ്യ സാംസ്‌കാരിക പോരാട്ടങ്ങൾക്കു വേണ്ടി വ്യാഖ്യാനിച്ച പുരോഹിതൻ

0

തൃശൂർ: ഫാദർ ജോസ് ചിറ്റിലപ്പിള്ളി അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ജൂബിലി മിഷൻ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. പുരോഹിതനായിരിക്കെ സെന്റ് തോമസ് കോളേജിൽ എസ് എഫ് ഐ സ്ഥാനാർത്ഥിയായി ചെയർമാൻ സ്ഥാനത്തേക്ക് വിജയിച്ചയാളാണ് ഫാദർ ജോസ് ചിറ്റിലപ്പള്ളി.

ബൈബിളിനെ സാമൂഹ്യ സാംസ്‌കാരിക പോരാട്ടങ്ങൾക്കു വേണ്ടി വ്യാഖ്യാനിച്ചു നൽകി. സംസ്‌കാരം ഉച്ചയ്ക്ക് 2.30ന് മുണ്ടൂർ പള്ളിയിൽ നടക്കും. 1990ൽ സമ്പൂർണ സാക്ഷരതാ കാലത്ത് അദ്ദേഹം നടത്തിയ സേവനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാരത് ഗ്യാൻ- വിഗ്യാൻ സമിതിയുടെ സംസ്ഥാന കോഡിനേറ്ററായിരുന്നു. ഫാ.സ്റ്റാൻ സ്വാമിയുമായും സൗഹൃദത്തിലായി. അഞ്ചേരി ആസ്ഥാനമായുള്ള സൈമൺ ബ്രിട്ടോ അനുസ്മരണ സമിതി രണ്ട് വർഷം മുൻപ് അവാർഡ് നൽകി ആദരിച്ചിരുന്നു.

Leave a Reply