പിതാവ്‌ ബി.ജെ.പി. വിട്ടു; എതിര്‍ക്കാന്‍ മകള്‍

0

ന്യൂഡല്‍ഹി: ബി.ജെ.പി. വിട്ട ഉത്തര്‍പ്രദേശ്‌ മുന്‍ മന്ത്രി സ്വാമിപ്രസാദ്‌ മൗര്യയോട്‌ വിയോജിപ്പുമായി മകള്‍ സംഘമിത്ര മൗര്യ. താന്‍ പാര്‍ട്ടിവിടില്ലെന്നും പിതാവിനെതിരേ ഒഴികെ എവിടെ വേണമെങ്കിലും ബി.ജെ.പിക്കായി പ്രചാരണത്തിനിറങ്ങുമെന്നും സംഘമിത്ര വ്യക്‌തമാക്കി.
പാര്‍ട്ടിവിട്ട്‌ പോകുന്നതിനെക്കുറിച്ച്‌ തന്നോടു പിതാവ്‌ ചര്‍ച്ചചെയ്‌തിട്ടില്ലായിരുന്നെന്നു ബുദൗനില്‍ നിന്നുള്ള ബി.ജെ.പിയുടെ ആദ്യ എം.പികൂടിയായ സംഘമിത്ര മൗര്യ ദേശീയ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 2019-ല്‍ എസ്‌.പിയിലെ ധര്‍മേന്ദ്രയാദവിനെ പരാജയപ്പെടുത്തിയ സംഘമിത്രയ്‌ക്ക്‌ പാര്‍ട്ടി വിടാന്‍ യാതൊരു സമ്മര്‍ദവും ആരില്‍ നിന്നുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാഷ്‌ട്രീയ ജീവിതവും കുടുംബജീവിതവും രണ്ടും വ്യത്യസ്‌തമാണെന്നും അവര്‍ പറഞ്ഞു.
യു.പിയിലെ ബി.ജെ.പി. സര്‍ക്കാരില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും രാജിവച്ച്‌ സ്വാമിപ്രസാദ്‌ മൗര്യ അഖിലേഷ്‌ യാദവ്‌ നയിക്കുന്ന സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. അദ്ദേഹം പദ്രൗണയില്‍ നിന്നു മത്സരിക്കാന്‍ സാധ്യതയുണ്ട്‌.

Leave a Reply