Sunday, December 5, 2021

മകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവ്‌ അറസ്‌റ്റില്‍

Must Read

പെരിന്തല്‍മണ്ണ: മകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവ്‌ അറസ്‌റ്റില്‍. അങ്ങാടിപ്പുറം പരിയാപുരം പട്ടിക്കുന്ന്‌ കല്ലടി വീട്ടില്‍ അബ്‌ദുള്ള(51)യാണ്‌ അറസ്‌റ്റിലായത്‌. മാതാവിനെ ഉപദ്രവിക്കുന്നത്‌ ചോദ്യംചെയ്‌തതിനെത്തുടര്‍ന്നായിരുന്നു അക്രമം.
ഒക്‌ടോബര്‍ 28-ന്‌ രാത്രി എട്ടുമണിയോടെ വീട്ടിലേക്ക്‌ വന്ന പ്രതി കൊല്ലുമെന്ന്‌ പറഞ്ഞ്‌ ബാഗില്‍ സൂക്ഷിച്ചിരുന്ന മടവാള്‍ കൊണ്ട്‌ മകന്‍ അയൂബി(19)നെ വെട്ടുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു. ഇടതുചെവിക്ക്‌ സമീപം കഴുത്തില്‍ വെട്ടേറ്റ അയൂബിനെ ഗുരുതരാവസ്‌ഥയില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിന്തല്‍മണ്ണയിലെ ബാര്‍ പരിസരത്തുനിന്ന്‌ 31 നാണു പെരിന്തല്‍മണ്ണ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ സുനില്‍ പുളിക്കലിന്റെയും എസ്‌.ഐ: സി.കെ. നൗഷാദിന്റെയും നേതൃത്വത്തിലുള്ള പോലീസ്‌ സംഘം പ്രതിയെ കസ്‌റ്റഡിയിലെടുത്തത്‌.
ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചതോടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി.വെട്ടാനുപയോഗിച്ച മടവാള്‍ പെരിന്തല്‍മണ്ണ പുതിയ ബസ്‌ സ്‌റ്റാന്‍ഡില്‍നിന്നു കണ്ടെടുത്തു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Leave a Reply

Latest News

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംഘർഷം

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംഘർഷം. കോൺഗ്രസിൽനിന്ന് പുറത്താക്കിയ മമ്പറം ദിവാകരനെതിരേ ചിലർ കൂവി വിളിച്ചു. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്. സംഭവത്തിൽ ഒരാളെ...

More News