Thursday, May 13, 2021

വീട്ടുജോലിക്ക് നിന്ന 12 കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവും മകനും അറസ്റ്റിൽ

Must Read

ദിസ്പുർ: വീട്ടുജോലിക്ക് നിന്ന 12 കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവും മകനും അറസ്റ്റിൽ. അസമിലെ നാഗോണിൽ രാഹ പ്രദേശത്താണ് സംഭവം.

12കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ഇരുവരുടെയും വീട്ടിൽനിന്ന്​ പൊലീസ്​ കണ്ടെടുക്കുകയായിരുന്നു. പോസ്റ്റ്​മോർട്ടം റിപ്പോർട്ട്​ ഇതുവരെ പുറത്തുവന്നിട്ടില്ല. തൊഴിലുടമകളായ പിതാവും മകനും പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. അസമിലെ പടിഞ്ഞാറൻ കാർബി ആഗ്ലോങ്​ ജില്ലക്കാരിയാണ്​ പെൺകുട്ടി.

പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമാണെന്ന്​ തെളിഞ്ഞതായും തുടർന്ന്​ ഇരുവരുടെയും അറസ്റ്റ്​ രേഖപ്പെടുത്തുകയായിരുന്നുവെന്നും നാഗോൺ ജില്ല പൊലീസ്​ സൂപ്രണ്ട്​ ഗുരാവ്​ അഭിജിത്ത്​ ദിലീപ്​ പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടുജോലിക്ക്​ നിർത്തിയത്​ നിയമവിരുദ്ധമാണെന്നും പെൺകുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ നടപടിയെന്നും പോസ്റ്റ്​മോർട്ടം റിപ്പോർട്ട്​ ലഭിച്ചാൽ നടപടികളുമായി മുന്നോട്ട​ുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘റാഹ പ്രദേശത്ത്​ ​തീകൊളുത്തി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു ലഭിച്ചവിവരം. ഉടൻതന്നെ അവിടെയെത്തി പരിശോധന നടത്തി. പ്രാഥമിക അന്വേഷണത്തിൽതന്നെ ആത്മഹത്യയല്ല കൊലപാതക​മാണെന്ന്​ ഞങ്ങൾക്ക്​ മനസിലായി’ -ദിലീപ്​ പറഞ്ഞു.

കൊലപ്പെടുത്തിയതിന്​ ശേഷം കത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്ത വീട്ടിന്​ പുറത്ത്​ നിരവധിപേർ പ്രതിഷേധവുമായി തടിച്ചുകൂടിയിരുന്നു. പെൺകുട്ടിക്ക്​ നീതി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

English summery

Father and son arrested for burning 12-year-old housemaid

Leave a Reply

Latest News

മരുന്ന് നിർമ്മാണമേഖലയിലും കടുത്ത പ്രതിസന്ധി

കൊവിഡ് പശ്ചാത്തലത്തിൽ മരുന്ന് നിർമ്മാണമേഖലയിലും കടുത്ത പ്രതിസന്ധി. കൊവിഡ് രോഗികൾക്കടക്കം ഉപയോഗിക്കുന്ന മരുന്നുകളുടെ അസംസ്കൃത വസ്തുക്കൾക്ക് തീവിലയാണ് നിലവിൽ. കഴിഞ്ഞ ഒരുമാസത്തിനിടെ 40% മുതൽ 200...

More News