തൃശൂര്‍: തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളും ഫാസ് ടാഗ് സംവിധാനം നടപ്പാക്കി തുടങ്ങി. പാലിയേക്കര ടോള്‍ പ്ലാസയിലും കുമ്പളം ടോള്‍ പ്ലാസയിലും ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ നീണ്ട നിരയാണ്. ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ഇരട്ടി തുക ഈടാക്കുന്നു. പ്രവര്‍ത്തിക്കാത്ത ഫാസ്ടാഗുമായി എത്തുന്നവരും അധിക തുക നല്‍കണം.
ഫാസ് ടാഗ് സംവിധാനത്തിലേക്ക് മാറിയതോടെ പാലിയേക്കാരായിലെ 12 ട്രാക്കുകളിലും പണം നല്‍കാനാകില്ല. ഫാസ് ടാഗ് ഇല്ലാത്തവര്‍ക്കായി പ്രത്യേക ഗേറ്റില്ല. ഫാസ്ടാഗ് ഗേറ്റുകളിലൂടെ ഇവര്‍ പ്രവേശിച്ചാല്‍ ഇരട്ടി തുകയാണ് നല്‍കേണ്ടി വരുക. അതായത് ഇരുവശത്തേക്കുമുളള യാത്രക്ക് ഫാസ് ടാഗ് ഉള്ളവര്‍ക്ക് 105 രൂപയാണെങ്കില്‍ ഇവര്‍ 210 രൂപ നല്‍കണം.
നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങള്‍ നിര്‍ബന്ധമായും ടോള്‍ അടയ്ക്കേണ്ടവയാണ്. ചരക്കുവാഹനങ്ങള്‍ക്കും നിബന്ധന ബാധകമാണ്. ഫാസ്റ്റാട് വാലറ്റില്‍ മിനിമം തുക സൂക്ഷിക്കണമെന്ന നിബന്ധന ദേശീയപാത അതോറിറ്റി ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ഫാസ്ടാഗിഗില്‍ നെഗറ്റീവ് ബാലന്‍സ് അല്ലാത്ത ആര്‍ക്കും ടോള്‍ പ്ലാസ കടന്നുപോകാനാവും.