Monday, September 28, 2020

ദേശീയപാതാ ടോള്‍ പ്ലാസകളില്‍ 24 മണിക്കൂറിനകമുള്ള മടക്കയാത്രയ്ക്കു ഡിസ്‌കൗണ്ടും പ്രാദേശികമായ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ഫാസ്ടാഗ് നിര്‍ബന്ധമാക്കി

Must Read

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി. എം. മനോജിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കത്തിൽ...

പുതിയ Q5 സ്‌പോര്‍ട്‌ബാക്കുമായി ഔഡി

പുതിയ Q5 സ്‌പോര്‍ട്‌ബാക്കുമായി എത്തിയിരിക്കുകയാണ് ഔഡി. നിരവധി സവിശേഷതകളുമായാണ് പുതിയ Q5 സ്‌പോര്‍ട്‌ബാക്ക് എത്തുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഔഡി വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ എഞ്ചിന്‍ 2.0...

ടെക്‌നോ സ്പാര്‍ക്ക് 6 സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍

  ടെക്‌നോ സ്പാര്‍ക്ക് 6 സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. മീഡിയടെക് ഹീലിയോ ജി 70 SoC പ്രോസസറുമായാണ് ഈ പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വരുന്നത്.ഡ്യുവല്‍ നാനോ സിം...

ന്യൂഡല്‍ഹി: ദേശീയപാതാ ടോള്‍ പ്ലാസകളില്‍ 24 മണിക്കൂറിനകമുള്ള മടക്കയാത്രയ്ക്കു ഡിസ്‌കൗണ്ടും പ്രാദേശികമായ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ഫാസ്ടാഗ് നിര്‍ബന്ധമാക്കി.ഇതിനായി 2008 ലെ ദേശീയപാതാ ഫീസ് ചട്ടം ഭേദഗതി ചെയ്ത് ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി. ഫാസ്ടാഗ് വഴിയാണ് പണം ഈടാക്കുന്നതെങ്കില്‍ മടക്കയാത്രയ്ക്കു പ്രത്യേക രസീത് വേണ്ട; ആനുകൂല്യം ഓട്ടമാറ്റിക്കായി ലഭിക്കും.

ഡിജിറ്റല്‍ രീതിയിലുള്ള പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണു പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ 24 മണിക്കൂറിനകം മടക്കയാത്ര നടത്തുന്നവര്‍ക്കുള്ള ഇളവും തദ്ദേശവാസികള്‍ക്കുള്ള ആനുകൂല്യങ്ങളുമെല്ലാം വാഹനത്തില്‍ പതിച്ച ഫാസ്ടാഗ് മുഖേന മാത്രമാവും ഇനി മുതല്‍ ലഭിക്കുക.

പുതിയ സിറ്റി ഹൈബ്രിഡ് പതിപ്പിനെ വെളിപ്പെടുത്തി ഹോണ്ട പ്രീ പെയ്ഡ് ഇന്‍സ്ട്രമെന്റ്, സ്മാര്‍ട് കാര്‍ഡ്, ഫാസ്റ്റാഗ്, ഓണ്‍ ബോഡ് യൂണിറ്റ് (ട്രാന്‍സ്‌പോണ്ടര്‍) തുടങ്ങിയ സംവിധാനങ്ങളിലൂടെ മാത്രമാവും മേലില്‍ ടോള്‍ നിരക്കിലെ ഇളവ് മടക്കി നല്‍കുകയെന്നും അധികൃതര്‍ വ്യക്തമാക്കി. പുതിയ സംവിധാനത്തില്‍ 24 മണിക്കൂറിനകം മടക്കയാത്ര പൂര്‍ത്തിയാക്കുന്നവര്‍ അക്കാര്യം ടോള്‍ പ്ലാസയില്‍ മുന്‍കൂട്ടി അറിയിക്കേണ്ടെന്ന പ്രത്യേകതയുമുണ്ട്. ഫാസ്ടാഗ് പതിച്ച വാഹനം 24 മണിക്കൂറിനകം മടക്കയാത്ര പൂര്‍ത്തിയാക്കിയാല്‍ സാധാരണ നിലയില്‍ തന്നെ അധികമായി ഈടാക്കിയ ടോള്‍ നിരക്ക് ഇലക്ട്രോണിക് വ്യവസ്ഥയില്‍ മടക്കിനല്‍കും.

English summary

Fastag has made it mandatory to avail discounts and other local benefits for a 24-hour return journey at National Highway toll plazas.

Leave a Reply

Latest News

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി. എം. മനോജിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കത്തിൽ...

പുതിയ Q5 സ്‌പോര്‍ട്‌ബാക്കുമായി ഔഡി

പുതിയ Q5 സ്‌പോര്‍ട്‌ബാക്കുമായി എത്തിയിരിക്കുകയാണ് ഔഡി. നിരവധി സവിശേഷതകളുമായാണ് പുതിയ Q5 സ്‌പോര്‍ട്‌ബാക്ക് എത്തുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഔഡി വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ എഞ്ചിന്‍ 2.0 ലിറ്റര്‍ ടര്‍ബോ ഡീസലായിരിക്കും, ഇത് 204...

ടെക്‌നോ സ്പാര്‍ക്ക് 6 സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍

  ടെക്‌നോ സ്പാര്‍ക്ക് 6 സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. മീഡിയടെക് ഹീലിയോ ജി 70 SoC പ്രോസസറുമായാണ് ഈ പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വരുന്നത്.ഡ്യുവല്‍ നാനോ സിം വരുന്ന ടെക്‌നോ സ്പാര്‍ക്ക് 6 ആന്‍ഡ്രോയിഡ്...

പതിനാല് വയസുകാരനായ സഞ്ജുവിനോട് അടുത്ത ധോണി ആകുമെന്ന് പറഞ്ഞിരുന്നതായി ശശി തരൂര്‍

  പതിനാല് വയസുകാരനായ സഞ്ജുവിനോട് അടുത്ത ധോണി ആകുമെന്ന് പറഞ്ഞിരുന്നതായി ശശി തരൂര്‍. ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സിന്റെ ഐതിഹാസികമായ ജയത്തിന് പിന്നാലെയാണ് പ്രതികരണവുമായി സഞ്ജുവിന്റെ ജന്മനാടായ തിരുവനന്തപുരം എംപി കൂടിയായ ശശി തരൂര്‍ രംഗത്ത്...

കോൺഗ്രസ് പുന:സംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും വിഴുപ്പലക്കലിന് ഇല്ലെന്ന് കെ മുരളീധരൻ

കോഴിക്കോട്: കോൺഗ്രസ് പുന:സംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും വിഴുപ്പലക്കലിന് ഇല്ലെന്ന് കെ മുരളീധരൻ. പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള തന്റെ രാജി യുഡിഎഫിൽ പ്രതിസന്ധി ഉണ്ടാക്കില്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

More News