ഇൻഡോർ: കർഷക സമരത്തിൽ അണിചേരാൻ ഗ്വാളിയോറിൽനിന്നുള്ള കർഷകരും ഡൽഹിയിലേക്ക്. പുതിയ മൂന്ന് നിയമങ്ങളും പിൻവലിക്കുക, മിനിമം താങ്ങുവില നിശ്ചയിക്കുക തുടങ്ങി തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നും സമരം കൂടുതൽ ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞിരുന്നു.കഴിഞ്ഞദിവസം നടന്ന ചർച്ച പരാജയപ്പെട്ടതോടെ സമരം ശക്തമാക്കുമെന്ന് നേതാക്കൾ സൂചിപ്പിച്ചിരുന്നു. സമരത്തിലേക്ക് വിവിധ സംസ്ഥാനങ്ങളിലെ കർഷകരെ പങ്കെടുപ്പിക്കുമെന്നും കൂടുതൽ ആളുകൾ എത്തിച്ചേരുമെന്നും നേതാക്കൾ പറഞ്ഞിരുന്നു.
ഡൽഹി അതിർത്തികളിലേക്ക് പഞ്ചാബ്, ഹരിയാന,രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ കർഷകരും എത്തിയിരുന്നു. മധ്യപ്രദേശിൽ ഗ്വാളിയോറിൽനിന്നുള്ള കൂടുതൽ കർഷകർ എത്തുന്നതോടെ സമരം കൂടുതൽ ശക്തമാക്കുെമന്ന സൂചനയാണ് നൽകുന്നത്. നിലവിൽ ഉത്തരാഖണ്ഡിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമുള്ള കർഷകർ ഡൽഹിയുടെ പ്രാന്തപ്രദേശത്തുള്ള ബുരാരിയിലെ സന്ത് നിരങ്കരി സമാഗം മൈതാനത്ത് പ്രക്ഷോഭം നടത്തുകയാണ്.
കഴിഞ്ഞദിവസം കർഷകപ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്രം നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. കാർഷിക വിരുദ്ധ കരിനിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കർഷക നേതാക്കൾ ഉറച്ചു നിൽക്കുകയായിരുന്നു. പ്രശ്നം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നായിരുന്നു കേന്ദ്രം മുന്നോട്ടുവെ ച്ച നിർദേശം. എന്നാൽ, വിദഗ് ധ സമിതിയെ നിയോഗിക്കേണ്ട സമയമല്ല ഇതെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി.
English summary
Farmers from Gwalior also move to Delhi