Tuesday, May 18, 2021

കടൽ കടന്നെത്തി മാട്ടൂലുകാരുടെ പ്രിയം നേടിയ ഫാരിഷ ടീച്ചർ മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തു

Must Read

പഴയങ്ങാടി: കടൽ കടന്നെത്തി മാട്ടൂലുകാരുടെ പ്രിയം നേടിയ ഫാരിഷ ടീച്ചർ മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തു. ലക്ഷദ്വീപുകാരിയായ ഫാരിഷ ടീച്ചർ മാട്ടൂൽ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ നിന്നാണ് ജയിച്ച് കയറിയത്.

മാ​ട്ടൂ​ലി​ൽ സാം​സ്കാ​രി​ക രാ​ഷ്​​ട്രീ​യ രം​ഗ​ത്ത് സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന അ​ധ്യാ​പി​ക കൂ​ടി​യാ​യ ഫാ​രി​ഷ ടീ​ച്ച​ർ ഒ​മ്പ​താം വാ​ർ​ഡി​ൽ നി​ന്ന്​ മു​സ്​​ലിം ലീ​ഗി​െൻറ ഏ​ണി ചി​ഹ്ന​ത്തി​ലായിരുന്നു ജ​ന​വി​ധി തേ​ടിയ​ത്. 514 വോട്ടുകൾ നേടിയ ഫാരിഷ ടീച്ചർ 135 വോട്ടി​െൻറ ഭൂരിപക്ഷത്തിനാണ്​ വിജയിച്ചത്​. എസ്​.ഡി.​പി.ഐയുടെ ഫാത്തിമയാണ്​ രണ്ടാമതെത്തിയത്​.

ഒ​രു​ദ​ശ​കം മു​മ്പ് മാ​ട്ടൂ​ൽ സ്വ​ദേ​ശി​യാ​യ മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ൻ ആ​ബി​ദ് ക​ണ്ണൂ​ർ നി​ക്കാ​ഹ് ചെ​യ്ത​തോ​ടെ​യാ​ണ്​ ല​ക്ഷ​ദ്വീ​പ്​ ആ​ന്ത്രോ​ത്ത് ദ്വീ​പി​ലെ സ​യ്യി​ദ് ശൈ​കോ​യ- ഖൈ​റു​ന്നി​സ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഫാ​രി​ഷ കു​ന്നാ​ഷാ​ഡ ക​ട​ൽ ക​ട​ന്ന് മാ​ട്ടൂ​ലി​െൻറ മ​രു​മ​ക​ളാ​യ​ത്. പി​ന്നീട്​ മാ​ട്ടൂ​ലി​ലെ ഫാ​രി​ഷ ടീ​ച്ച​റാ​യി മാറുകയായിരുന്നു.

പ്രിയതമൻ ആബിദ് കണ്ണൂർ വോട്ട് പാട്ടുകളുടെ ഇമ്പമാർന്ന ഇശലുകളുടെ അകമ്പടിയോടെ ടീച്ചറുടെ പ്രചാരണ രംഗം കൊഴുപ്പിച്ചിരുന്നു. ആന്ത്രോത്ത് എം.ജി.എച്ച്.എസ്.എസിൽ പ്ലസ്ടു പുർത്തിയാക്കിയ ഫാരിഷ പൊളിറ്റിക്കൽ സയൻസിൽ എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ബിരുദവും കൊല്ലം എസ്.എൻ കോളജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

English summary

Farisha teacher, Matool sworn, in as Grama Panchayat President

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News