ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മുന്‍പില്‍ നില്‍ക്കെ ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ എങ്ങനെയാവും എന്ന ആകാംക്ഷയിലാണ് ആരാധകര്‍

0

 
എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മുന്‍പില്‍ നില്‍ക്കെ ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ എങ്ങനെയാവും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. കോവിഡ് ബാധിതനായ രോഹിത്തിന് ആ സമയമാവുമ്പോഴേക്കും ടീമിനൊപ്പം ചേരാനാവുമോ ഇല്ലയോ എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇതോടെ ഓപ്പണിങ്ങില്‍ ഗില്ലിനൊപ്പം ഇറങ്ങുക ആരാവും എന്നതിലാണ് തലവേദന. 

ശുഭ്മാന്‍ ഗില്‍ ഓപ്പണര്‍ സ്ഥാനം ഉറപ്പിക്കുമ്പോള്‍ ഒപ്പം വരാന്‍ സാധ്യതയുള്ള പേരുകള്‍ കെ എസ് ഭരത്, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര എന്നിവരുടേതാണ്. ബാക്ക് അപ്പ് ഓപ്പണറായി മായങ്ക് ടീമിനൊപ്പം ചേര്‍ന്നിരുന്നു. 

സെക്കന്‍ഡ് ചോയിസ് വിക്കറ്റ് കീപ്പറായ കെ എസ് ഭരത് സന്നാഹ മത്സരത്തില്‍ മികവ് കാണിച്ചിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 70 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 43 റണ്‍സുമാണ് ഭരത് നേടിയത്. സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍ എന്ന പരിഗണനയാണ് മായങ്കിന് മുന്‍തൂക്കം നല്‍കുന്നത്. എന്നാല്‍ പരിശീലന മത്സരം കളിക്കാന്‍ സാധിക്കാതിരുന്ന മായങ്കിനെ നേരെ ടെസ്റ്റിലേക്ക് ഇറക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവുമോ എന്നറിയണം. 
ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത പരിചയസമ്പത്ത് പൂജാരയ്ക്കുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ന്യൂസിലന്‍ഡിന് എതിരായ ടെസ്റ്റില്‍ ഗില്ലിന് പരിക്കേറ്റപ്പോള്‍ പൂജാര ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിരുന്നു. ഹനുമാ വിഹാരിയും ടീമിലുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here