പ്രശസ്ത തമിഴ് നാടക-സിനിമാ നടൻ പൂ രാമു അന്തരിച്ചു

0

ചെന്നൈ: പ്രശസ്ത തമിഴ് നാടക-സിനിമാ നടൻ പൂ രാമു(60) അന്തരിച്ചു. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച് ചെന്നൈ സെൻട്രലിലുള്ള രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു. ചികിത്സയിലിരിക്കെ മരണം സംഭവിക്കുക ആയിരുന്നു.

തെരുവു നാടക കലാകാരനായിരുന്ന രാമു 2008-ൽ പുറത്തിറങ്ങിയ പൂ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് തമിഴ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് നീർപറവൈ, പരിയേറും പെരുമാൾ, കർണൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സൂര്യ നായകനായ സൂെരെ പോട്ര് എന്ന സിനിമയിലെ അച്ഛൻ വേഷത്തിലൂടെ തമിഴിന് പുറത്തും പ്രശസ്തനായി.

പേരൻപ്, തിലഗർ, നീർ പാർവൈ, തങ്ക മീൻകൾ, കോടിയിൽ ഒരുവൻ തുടങ്ങിയവയാണ് മറ്റ് പ്രധാന സിനിമകൾ. മമമ്മൂട്ടി-ലിജോ ജോസ് പെല്ലിശേരി ചിത്രം നൻപകൽ നേരത്തു മയക്കത്തിലാണ് അവസാനം അഭിനയിച്ചത്. തമിഴ്‌നാട് പുരോഗമന കഥാകൃത്തുക്കളുടെ കൂട്ടായ്മയിൽ അംഗമായിരുന്നു രാമു. സംസ്‌കാരം ചൊവ്വാഴ്ച നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here