മത വിശ്വാസങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ നിര്ബന്ധിക്കുന്നതിനാല് മോഡലിങ് കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രശസ്ത സൊമാലിയൻ അമേരിക്കൻ മുസ്ലിം മോഡല്‍ ഹലീമ അദെന്‍. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഹലീമ താന്‍ മോഡലിങ് കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ഫാഷന്‍ ലോകത്ത് തനിക്ക് അടുപ്പമുണ്ടായിരുന്നവരുമായുള്ള ബന്ധം നഷ്ടമായതായി തോന്നുന്നുവെന്നും ചുറ്റുമുള്ളവരുമായി പൊരുത്തപ്പെടാന്‍ താന്‍ വളരെയധികം സമ്മര്‍ദ്ദം അനുഭവിച്ചുവെന്നും ഫോട്ടോഷൂട്ടുകള്‍ ബുദ്ധിമുട്ടായി തോന്നിയെന്നും അവര്‍ പറഞ്ഞു.
കോവിഡ് പ്രതിസന്ധിയിലെ ഇടവേള തന്റെ കണ്ണ് തുറപ്പിച്ചതായും തന്റെ ഹിജാബ് മോഡല്‍ യാത്രയില്‍ എവിടെയാണ് തെറ്റ് പറ്റിയതെന്ന് തിരിച്ചറിഞ്ഞതായും ഹലീമ അദേന്‍ പറഞ്ഞു. എനിക്ക് വേണ്ടി മാത്രമല്ല, ഫാഷന്‍ ലോകത്ത് ആത്മാവ് നഷ്ടപ്പെട്ട എല്ലാവര്ക്കും വേണ്ടിയാണ് താനിപ്പോള്‍ നിലപാട് പ്രഖ്യാപിക്കുന്നതെന്ന് ഹലീമ അദേന്‍ പറഞ്ഞു.
കെനിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ ജനിച്ച ഹലീമ ഏഴാം വയസ്സില്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. 2016ല്‍ ഹിജാബ് ധരിച്ച ആദ്യ വനിതാ മോഡല്‍ എന്ന നിലയിലാണ് ഹലീമ വാര്‍ത്തകളില്‍ ഇടം നേടുന്നത്. പിന്നീട് ബ്രിട്ടീഷ് വോഗിന്റെ കവര്‍ ഫോട്ടോയില്‍ സ്ഥാനം പിടിച്ച ഹലീമ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിലും പങ്കെടുത്തു.Famous Somali American Muslim model Halima Aden says she is ending her modeling career because she was forced to stay away from religious beliefs.