ബോളിവുഡിലെ വിഖ്യാത സംഗീത സംവിധായകൻ റാംലക്ഷ്മൺ അന്തരിച്ചു

മുംബൈ; ബോളിവുഡിലെ വിഖ്യാത സം​ഗീത സംവിധായകൻ റാംലക്ഷ്മൺ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് നാ​ഗ്പൂരിലെ വീട്ടിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സൂപ്പർഹിറ്റ് ചിത്രങ്ങളായ മേനെ പ്യാർ കിയ, ഹം ആപ്കെ ഹേൻ കോൻ, ഹം സാത് സാത് ഹേ തുടങ്ങിയ ചിത്രങ്ങളിലെ ​ഗാനങ്ങൾക്ക് സം​ഗീതം ഒരുക്കിയിട്ടുണ്ട്. അതിനിടെ കോവിഡ് വാക്സിൻ സ്വീകരിച്ചതിന് പിന്നാലെയുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് മരണമെന്നാണ് അദ്ദേഹത്തിന്റെ മകൻ പറഞ്ഞു.

ആറ് ദിവസം മുൻപ് അദ്ദേഹം കോവിഡ് വാക്സിനായ കോവിഷീൽഡിന്റെ രണ്ടാമത്തെ ഡോസ് എടുത്തിരുന്നു. അപ്പോൾ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും വീട്ടിൽ എത്തിയപ്പോൾ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു തുടങ്ങിയെന്നും മകൻ അമർ പറഞ്ഞു. ഡോക്ടർ വീട്ടിൽ എത്തി പരിശോധന നടത്തിയെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് വിടപറയുകയായിരുന്നു.

വിജയ് പട്ടീൽ എന്ന് യഥാർത്ഥപേരുള്ള അദ്ദേഹം റാം-ലക്ഷ്മൺ എന്ന പേരിൽ അറിയപ്പെടുന്ന ഇരട്ട സം​ഗീതസംവിധായകരിലെ ലക്ഷ്മനാണ്. സുരേന്ദ്ര എന്ന സം​ഗീത സംവിധായകനൊപ്പം ചേർന്നായിരുന്നു ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത്. റാം ലക്ഷ്മണിലെ റാമായിരുന്നു സുരേന്ദ്ര. 1975ൽ പാണ്ഡു ഹവൽദർ എന്ന ചിത്രത്തിലൂടെയാണ് ഇവർ അരങ്ങേറ്റം കുറിക്കുന്നത്. 1976 ൽ സുരേന്ദ്ര അന്തരിച്ചെങ്കിലും അദ്ദേഹം അതേ പേരിൽ തുടരുകയായിരുന്നു. നാല് പതിറ്റാണ്ടു നീണ്ടു നിൽക്കുന്ന കരിയറിൽ ഹിന്ദി, മറാത്തി, ബോജ്പുരി ഭാഷകളിലായി 150ൽ അധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ​ഗായിക ലത മങ്കേഷ്കർ ഉൾപ്പടെ നിരവധി പേരാണ് റാം ലക്ഷ്മണിന് ആദരാഞ്ജലികൾ അർപ്പിച്ചത്.

Leave a Reply