Thursday, July 29, 2021

കുന്നംകുളത്ത് ആശുപത്രി വരാന്തയിൽ യുവതി പ്രസവിക്കാനിടയായ സംഭവത്തിൽ പരാതിയുമായി കുടുംബം

Must Read

തൃശ്ശൂർ: കുന്നംകുളത്ത് ആശുപത്രി വരാന്തയിൽ യുവതി പ്രസവിക്കാനിടയായ സംഭവത്തിൽ പരാതിയുമായി കുടുംബം. നഴ്‌സുമാരുടെ അനാസ്ഥയ്‌ക്കെതിരെ ആരോഗ്യവകുപ്പിനാണ് പരാതി നൽകിയത്. വേദനകൊണ്ടു പുളഞ്ഞിട്ടും നഴ്‌സുമാർ സഹായിക്കാൻ കൂട്ടാക്കിയില്ലെ ന്നാണ് കുടുംബം പരാതിയിൽ പറയുന്നത്. ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.

കുന്നംകുളം അന്നൂർ സ്വദേശി പ്രവീണിന്റെ ഭാര്യ ഐശ്വര്യയ്ക്കാണ് ആശുപത്രി വരാന്തയിൽ പ്രസവിക്കേണ്ട അവസ്ഥയുണ്ടായത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഓഗസ്റ്റ് ഒന്നിനാണ് പ്രസവ തീയതി ഡോക്ടർമാർ കണക്കുകൂട്ടിയത്. വേദന കലശലായതോടെയാണ് ഐശ്വര്യയെ ആശുപത്രിയിലെത്തിയത്. വാർഡിൽ കിടത്തിയ യുവതിക്ക് പലതവണ വേദന വന്നിട്ടും നഴ്‌സുമാർ തിരിഞ്ഞുനോക്കിയില്ലെന്നാണ് പരാതി.

ശുചിമുറിയിൽ പോയ യുവതി അവിടെ നിന്ന് പുറത്തുകടക്കുന്നതിനിടെയാണ് വേദന കൂടി തറയിൽ ഇരുന്ന് പ്രസവിച്ചത്. ആൺകുട്ടിക്കാണ് ഐശ്വര്യ ജന്മംനൽകിയത്. വൃത്തിഹീന സാഹചര്യത്തിൽ ജനിച്ച കുട്ടിക്ക് അണുബാധയേറ്റെന്നും കുടുംബം പറയുന്നു. കുട്ടിയും അമ്മയും തുടർചികിത്സയിലാണ്

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News